Webdunia - Bharat's app for daily news and videos

Install App

മരക്കാർ പുതിയ ടീസർ കണ്ടോ ? വിഷ്വൽ ട്രീറ്റ് തന്നെ, വീഡിയോ

കെ ആര്‍ അനൂപ്
വെള്ളി, 12 നവം‌ബര്‍ 2021 (11:52 IST)
കുഞ്ഞാലി വരും. അതെനിക്കേ പറയാൻ പറയാൻ പറ്റുള്ളൂ എന്ന് ആൻറണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന കഥാപാത്രം പറഞ്ഞു കൊണ്ടാണ് മരക്കാർ പുതിയ ടീസർ പുറത്ത് വന്നത്.  
അതിമനോഹരമായ വിഷ്വൽ ട്രീറ്റുകളിലൊന്ന് നിങ്ങൾ അനുഭവിക്കാൻ പോകുകയാണെന്ന് റിലീസ് പ്രഖ്യാപിച്ചുകൊണ്ട് മോഹൻലാലും പറഞ്ഞിരുന്നു.
 
റിലീസ് പ്രഖ്യാപിച്ചശേഷം ആൻറണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചത്
 
പ്രിയപ്പെട്ടവരെ, നിങ്ങൾ ഓരോരുത്തരും കഴിഞ്ഞ രണ്ടു വർഷത്തിലധികമായി ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ലാൽ സാറിന്റെയും പ്രിയദർശൻ സാറിന്റെയും ഒരു സ്വപ്നമായിരുന്നു ഈ ചിത്രം. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി നമുക്ക് നേരിടേണ്ടി വന്ന കോവിഡ് എന്ന മഹാമാരി ആ സ്വപ്ന ചിത്രം വെള്ളിത്തിരയിലെത്തുന്ന ദിവസത്തെ ഒരുപാട് നീട്ടി കൊണ്ട് പോയി. അതിനു ശേഷവും ഈ ചിത്രം വെള്ളിത്തിരയിൽ, നിങ്ങളുടെ ഇടയിൽ എത്തിക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടത്തി. ഒട്ടേറെ ചർച്ചകൾ നടന്നു. ഒടുവിൽ നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ഒരുക്കിയ ആ സ്വപ്ന ചിത്രം നിങ്ങളുടെ മുന്നിലേക്ക്, തീയേറ്ററുകളിലേക്കു തന്നെയെത്താൻ പോവുകയാണ്.
 
നിങ്ങളുടെ ആവേശത്തിനും കൈയ്യടികൾക്കും ആർപ്പുവിളികൾക്കും ഇടയിലേക്ക്, മരക്കാർ ഈ വരുന്ന ഡിസംബർ രണ്ടാം തീയതി കടന്നു വരും. നിങ്ങളുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന, മലയാള സിനിമക്കും ഇന്ത്യൻ സിനിമക്കും അഭിമാനമാകുന്ന ഒരു ചിത്രമായി മരക്കാർ മാറും എന്ന വിശ്വാസവും പ്രതീക്ഷയും പുലർത്തി കൊണ്ടാണ് ഈ തീരുമാനം.
 
ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തിൽ ഒപ്പം നിന്ന ബഹുമാനപ്പെട്ട സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാൻ സർ, മോഹൻലാൽ സർ, പ്രിയദർശൻ സർ, സുരേഷ് കുമാർ സർ, ഒപ്പം ആശീർവാദ് സിനിമാസുമായി എന്നും സഹകരിച്ചിട്ടുള്ള കേരളത്തിലെ തീയേറ്ററുകൾ, നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവർക്കെല്ലാം ഈ അവസരത്തിൽ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.ആശിർവാദ് സിനിമാസിനു എന്നും സപ്പോർട്ട് ചെയ്തിരിക്കുന്ന മോഹൻലാൽ സർ ഫാൻസിനും, എല്ലാ മലയാളികൾക്കും ഈ നിമിഷം ഞാൻ എന്റെ സ്‌നേഹം അറിയിക്കുന്നു..കുഞ്ഞാലി വരും..

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ

അടുത്ത ലേഖനം
Show comments