Publish Date: Fri, 12 Nov 2021 (11:13 IST)
Updated Date: Fri, 12 Nov 2021 (11:14 IST)
സിനിമാലോകം ആവേശത്തിലാണ്. ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച മരക്കാര്‍ ഒടുവില്‍ തിയറ്ററുകളില്‍ തന്നെ എത്തിയ സന്തോഷം ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ഡിസംബര്‍ 2ന് ചിത്രം റിലീസ് പ്രഖ്യാപിച്ചപ്പോള്‍ മോഹന്‍ലാലിനെ പറയാനുള്ളത് ഇതാണ്.
'അതിശയിപ്പിക്കുന്ന ആശ്ചര്യത്തിന്റെ മുദ്ര തകര്‍ക്കാനുള്ള സമയമാണിത്, ഞങ്ങള്‍ക്ക് സന്തോഷം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല!അതിന്റെ എല്ലാ പ്രൗഢിയിലും അതിമനോഹരമായ വിഷ്വല്‍ ട്രീറ്റുകളിലൊന്ന് നിങ്ങള്‍ അനുഭവിക്കാന്‍ പോകുകയാണ്.അര്‍ഹമായ സ്ഥലത്ത് നിന്ന് അതിന്റെ തകര്‍പ്പന്‍ ഫ്രെയിമുകള്‍ ആസ്വദിക്കാം.ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'മരക്കാര്‍ - അറബിക്കടലിന്റെ സിംഹം' 2021 ഡിസംബര്‍ 2-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും'- മോഹന്‍ലാല്‍ കുറിച്ചു.
സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആണ് റിലീസ് വിവരം അറിയിച്ചത്. തിയറ്ററിലെ സീറ്റിങ് കപ്പാസിറ്റി വര്‍ധിപ്പിക്കുന്നത് അടക്കമുള്ള തീരുമാനം പിന്നീട് ഉണ്ടാകും. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം ഇനി തിയറ്ററുകളിലെത്തും.