Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊലതൂക്ക്, മാര്‍ക്കോയുടെ തെലുങ്ക് മൊഴിമാറ്റ പതിപ്പിന്റെ വിതരണാവകാശം വിറ്റുപോയത് 3 കോടിക്ക്, ജനുവരി ഒന്ന് മുതല്‍ തെലുങ്ക് റിലീസ്

Marco release

അഭിറാം മനോഹർ

, ബുധന്‍, 25 ഡിസം‌ബര്‍ 2024 (16:49 IST)
മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും ചര്‍ച്ചയായ സിനിമയാണ് ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമ എന്ന ടാഗ് ലൈനോടെ എത്തിയ സിനിമ ടാഗ് ലൈനോട് നീതി പുലര്‍ത്തിയതോടെ പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് ഒഴുകി. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫസ്റ്റ് ഡേ കളക്ഷന്‍ നേടിയ സിനിമ വലിയ പ്രതികരണമാണ് നേടുന്നത്.
 
 മലയാളത്തിനൊപ്പം ഹിന്ദിയിലും സിനിമ 20ന് റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് 3 കോടി രൂപയ്ക്ക് വിറ്റുപോയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ജനുവരി ഒന്നിനാണ് തെലുങ്ക് പതിപ്പിന്റെ റിലീസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Retro Teaser: കളിയാക്കിയവന്മാർ കയ്യടിക്കാൻ ഒരുങ്ങിക്കോളു, കണക്കുകൾ തീർക്കാൻ സൂര്യ എത്തുന്നു: റെട്രോ ടീസർ വൈറൽ