Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്കാരം: അരവിന്ദൻ്റെ കുമ്മാട്ടിയെ പ്രശംസിച്ച് മാർട്ടിൻ സ്കോർസെസി

അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്കാരം: അരവിന്ദൻ്റെ കുമ്മാട്ടിയെ പ്രശംസിച്ച് മാർട്ടിൻ സ്കോർസെസി
, ചൊവ്വ, 12 ജൂലൈ 2022 (13:24 IST)
ജി അരവിന്ദൻ്റെ വിഖ്യാത സിനിമയായ കുമ്മാട്ടിയെ പ്രശംസിച്ച് ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോർസെസി. സ്കോർസെസിയുടെ നേതൃത്വത്തിലുള്ള ഫിലിം ഫൗണ്ടേഷൻ റിസ്റ്റോറേഷൻ സ്ക്രീനിങ്ങ് റൂമിൽ ചിത്രം പ്രദർശിപ്പിക്കുമെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ സംവിധായകൻ വ്യക്തമാക്കി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Martin Scorsese (@martinscorsese_)

മനോഹരമായ ഹൃദയഗ്രാഹിയായ അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്കാരമാണ് കുമ്മാട്ടി. എന്തായാലും കണ്ടിരിക്കേണ്ട ചിത്രം. ഇന്ത്യയ്ക്ക് പുറത്ത് സിനിമ അങ്ങനെ ലഭ്യമല്ലാത്തതിനാൽ എന്തായാലും ചിത്രം കാണണമെന്നും സ്കോർസെസി കുറിച്ചു. കുട്ടികളെ കേന്ദ്രകഥാപാത്രമാക്കികൊണ്ട് അരവിന്ദൻ സംവിധാനം ചെയ്ത കുമ്മാട്ടി 1979ൽ കേരള സർക്കാറിൻ്റെ കുട്ടികൾക്കായുള്ള മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയിരുന്നു. ലോക സിനിമയിലെ വിള്യാത ചിത്രങ്ങളായ ടാക്സി ഡ്രൈവർ, റേജിങ്ങ് ബുൾ,വോൾഫ് ഓഫ് വാൾസ്ട്രീറ്റ്,ഗുഡ് ഫെലോസ്,ഐറിഷ് മാൻ എന്നിവയുടെ സംവിധായകനാണ് സ്കോർസെസി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീവിദ്യക്ക് കമല്‍ഹാസനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു, വിവാഹ ആലോചന നടന്ന സമയത്ത് ശ്രീവിദ്യയുടെ വീട്ടില്‍ നിന്ന് കമല്‍ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി; അന്ന് താരം പറഞ്ഞ വാക്കുകള്‍