വിജയ് ചിത്രം മാസ്റ്റർ പൊങ്കലിന് ?

കെ ആർ അനൂപ്
വ്യാഴം, 20 ഓഗസ്റ്റ് 2020 (22:12 IST)
ദളപതി വിജയുടെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'മാസ്റ്റർ' പൊങ്കലിന് റിലീസ് ചെയ്യുമെന്ന് തമിഴിലെ ഒരു ഓൺലൈൻ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. ആരാധകർക്ക് ദീപാവലി ട്രീറ്റായി ട്രെയിലർ റിലീസ് ചെയ്യാനും പദ്ധതിയിടുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
 
അതുപോലെതന്നെ താരത്തിന്റെ ലോക്ക് ഡൗൺ വിശേഷങ്ങളും പുറത്തു വന്നിട്ടുണ്ട്. താരം ഓടിടി പ്ലാറ്റ്ഫോമുകളിൽ വന്ന ജനപ്രിയ സിനിമകൾ കാണുവാൻ സമയം കണ്ടെത്തി. മാത്രമല്ല സംവിധായകൻ മണിരത്നത്തിന്റെ പഴയ സിനിമകൾ വീണ്ടും കാണുകയും ചെയ്തു.
 
മാസ്റ്ററിൽ വിജയ് സേതുപതിയാണ് വില്ലനായി എത്തുന്നത്. ആൻഡ്രിയ ജെറമിയ, മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ്, ഗൗരി  കിഷൻ തുടങ്ങി വൻതാരനിര തന്നെ മാസ്റ്ററിൽ ഉണ്ട്. എക്സ്ബി പിക്ചേഴ്സിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോ ചിത്രം നിർമ്മിക്കുന്നു. സംഗീത സംവിധായകൻ അനിരുദ്ധ്, എഡിറ്റർ ഫിലോമിൻ രാജ്, ഛായാഗ്രാഹകൻ സത്യൻ സൂര്യൻ എന്നിവരാണ് സാങ്കേതിക രംഗത്തെ പ്രമുഖർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ 21ന്; സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്

തൃശൂര്‍ വെടിക്കെട്ട് ദുരന്തം: കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു, സര്‍ക്കാരിന്റെ പ്രതികരണം തേടി

'കെഎസ്ആര്‍ടിസി നടത്തിക്കൊണ്ടുപോകാന്‍ സതീശന്‍ വീട്ടില്‍ നിന്ന് കൊണ്ടുവരും'; മുഖ്യമന്ത്രിക്കെതിരെ എംഎം മണിയുടെ വിവാദ പരാമര്‍ശം

ശബരിമലയിലെ പൂജകളുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കേരള ഹൈക്കോടതി

ഇരു കൈകളും ഹാന്‍ഡില്‍ബാറില്‍ വയ്ക്കാതെ ബൈക്കുകള്‍ ഓടിക്കുന്നത് തടയാന്‍ പുതിയ സര്‍ക്കാര്‍ നിയമം

അടുത്ത ലേഖനം
Show comments