മാത്തനും അപ്പുവും പ്രേക്ഷകരെ കാണാൻ വീണ്ടും തീയറ്ററുകളിലെത്തുന്നു !

Webdunia
വ്യാഴം, 19 ജൂലൈ 2018 (16:06 IST)
ടോവിനോ ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി വീണ്ടും തീയറ്ററുകളിൽ റിലീസ് ചെയ്യുന്നു. പ്രേക്ഷകർക്കിടയിൽ സിനിമക്ക് വലിയ സ്വീകാര്യത ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യാനൊരുങ്ങുന്നത്. സംവിധായകൻ ആഷിക് അബു തന്നെയാണ് ചിത്രം വിണ്ടും റിലീസ് ചെയ്യുന്നതായി വ്യക്തമാക്കിയത്.
 
ചിത്രത്തിലെ കഥാപാത്രങ്ങളായ മാത്തനേയും അപ്പുവിനെയും പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സിനിമക്ക് ശേഷവും കഥാപാത്രങ്ങൾ മനസിൽ തുടരുന്ന അപൂർവം ചിത്രങ്ങളിലൊന്നാ‍യാണ് പ്രേക്ഷകർ മായാനദിയെ വിലയിരുത്തുന്നത്. ചിത്രത്തിലെ ഗാനങ്ങൾ സിനിമക്ക് മുൻപേ ഹിറ്റായിരുന്നു.  
 
വളരെ കുറച്ച് തീയറ്ററുകളിൽ മാത്രമാകും ചിത്രം റീ റിലീസിങിനെത്തുക. കഴിഞ്ഞ ക്രിസ്തുമസ് റിലീസായി ഡിസംബർ 23നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. മികച്ച പ്രതികരണം നേടിയ സിനിമ ഈ അടുത്ത കാലത്തുവരെ ചില തീയറുകൽ ഓടിയിരുന്നു. ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഡി വി ഡിക്കും  വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനല്‍ക്കാല യാത്രകള്‍ക്ക് ആശ്വാസം: ചെന്നൈ, ബംഗാള്‍, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു

ഇന്ത്യയില്‍ കുട്ടികളെ കാണാതാകുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായത് 11139 പേര്‍

വ്യവസായിക ആശ്വാസം; പെട്രോകെമിക്കലുകളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ ഒഴിവാക്കി

ഹോര്‍മുസ് കടലിടുക്ക് എപ്പോള്‍ വീണ്ടും തുറക്കും? ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം ആശ്വാസം നല്‍കുന്നില്ല

ഹോർമുസിലെ പ്രതിസന്ധി കിടപ്പറയിലേക്കും, ഇന്ത്യയിലെ കോണ്ടം വ്യവസായവും തളരുന്നു, കാരണമെന്ത്

അടുത്ത ലേഖനം
Show comments