Publish Date: Thu, 19 Jul 2018 (15:37 IST)
Updated Date: Thu, 19 Jul 2018 (15:39 IST)
അടൂർ: ആയുധനങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ എസ് ഡി പി ഐ പ്രവർത്തകന്റ്ര് വീട്ടിലെ നിന്നും മാരകായുഷങ്ങൽ പൊലീസ് പിടിച്ചെടുത്തു. പറക്കോട് ഷഫീഖിന്റെ വീട്ടിൽ നിന്നുമാണ് പൊലീസ് ആയുധങ്ങൾ പിടികൂടിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു വടിവാൾ, മൂന്നുവാള്‍, ഒരു ഇരുമ്പ് ദണ്ഡ്, രണ്ടു കത്തി, , രണ്ട് മഴു എന്നിവയാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് ഡി വൈ എസ് പി ആർ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അടൂരിൽ ഗ്യാലക്സി എന്ന പേരിൽ മോബൈൽ ഷോപ്പ് നടത്തുകയാണ് പിടിയിലായ ഷെഫീഖ്. ഇയാളും സഹോദരനും എസ് ഡി പി ഐയുടെഅജീവ പ്രവർത്തകരാണ്.