Webdunia - Bharat's app for daily news and videos

Install App

ആ ചിത്രവുമായി മീനാക്ഷിക്ക് ഒരു ബന്ധവുമില്ല; പ്രചരിക്കുന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഫോട്ടോ !

Webdunia
ചൊവ്വ, 8 ഓഗസ്റ്റ് 2023 (15:11 IST)
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ ബാലനടിയാണ് മീനാക്ഷി. ചാനല്‍ അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്. മീനാക്ഷിയും താരത്തിന്റെ കുടുംബവും ഇപ്പോള്‍ വലിയ വിഷമത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മീനാക്ഷിയുടെ ഒരു ഫോട്ടോയാണ് അതിനു കാരണം. അതൊരു വ്യാജ ചിത്രമാണ്. അതായത് എഐ ടെക്‌നോളജിയിലൂടെ നിര്‍മിച്ച ഒരു വ്യാജ ചിത്രം. 
 
ഒരു സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മീനാക്ഷിയുടെ എഐ ചിത്രം പ്രചരിച്ചത്. അതിനു പിന്നാലെ നിരവധി പേര്‍ മോശം കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് മീനാക്ഷിയുടെ യഥാര്‍ഥ ചിത്രമാണെന്ന് കരുതിയാണ് പലരുടെയും പ്രതികരണം. ചിത്രത്തിലെ മീനാക്ഷിയുടെ വസ്ത്രധാരണമാണ് ആളുകളെ പ്രകോപിപ്പിച്ചത്. എന്നാല്‍ ഇത് എഐ ചിത്രമാണെന്നും ചിത്രത്തില്‍ കാണുന്നതു പോലെയുള്ള വസ്ത്രങ്ങള്‍ മീനാക്ഷി ധരിക്കാറില്ലെന്നും താരത്തിന്റെ കുടുംബവും പ്രതികരിച്ചു. മീനാക്ഷിയുടെ ഫെയ്‌സ്ബുക്ക് പേജിലും ഇതുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കിയിട്ടുണ്ട്. 
 
മീനാക്ഷിയുടെ ഫെയ്‌സ്ബുക്ക് അഡ്മിന്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ
 
'മീനാക്ഷിയുടേത് എന്ന രീതിയില്‍ അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രവുമായി  ഞങ്ങള്‍ക്ക് യാതൊരു വിധ ബന്ധവുമില്ല... ഇത് ഒരു Al (artificial intelligence) സൃഷ്ടിയാണ് എന്ന് കരുതുന്നു...മാത്രമല്ല ഏത് തരം വസ്ത്രം ധരിക്കണം എന്ത് തരം റോളുകള്‍ ചെയ്യണം എന്ന കൃത്യമായ ബോധത്തോടെയാണ് ഞങ്ങള്‍ ഈ രംഗത്ത് നിലകൊള്ളുന്നത് ... അതു കൊണ്ട് തന്നെ വേണ്ട നിയമപരമായ നടപടികള്‍ ഞങ്ങള്‍ കൈക്കൊണ്ടു കഴിഞ്ഞു... വേണ്ട ഗൗരവത്തില്‍ തന്നെ നമ്മുടെ സൈബര്‍ പോലീസും കാര്യങ്ങള്‍ കണക്കിലെടുത്തിട്ടുണ്ട് (ഇത്തരം ഫോട്ടോകളും മറ്റും സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ അമ്മയുടേയോ പെങ്ങമ്മാരുടേയോ ചിത്രങ്ങള്‍ ഈ രീതിയില്‍ കൈകാര്യം ചെയ്താല്‍ ഒരു പക്ഷെ അവര്‍ ക്ഷമിച്ചേക്കാം... എന്നതിനാല്‍ നിയമ പ്രശ്‌നങ്ങള്‍ ഒഴിവാകാന്‍ തരമുണ്ട്... അതല്ലേ ഇത്തരം ചിത്രങ്ങളുടെ  ശില്പികള്‍ക്കും പ്രചാരകര്‍ക്കും നല്ലത് ) '
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments