Meenakshi Dileep: എന്തൊരഴകാണ്! കാവ്യയ്ക്ക് വേണ്ടി വീണ്ടും ലക്ഷ്യയുടെ മോഡലായി മീനാക്ഷി

നിഹാരിക കെ.എസ്
ഞായര്‍, 31 ഓഗസ്റ്റ് 2025 (12:52 IST)
ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായാ മീനാക്ഷിയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ വളരെ പെട്ടന്ന് വൈറലാകാറുണ്ട്. പണ്ടൊക്കെ ക്യാമറകളെ കാണുന്നതേ ഇഷ്ടമല്ലാതിരുന്ന താരപുത്രിയായിരുന്നു മീനാക്ഷി ദിലീപ്. എന്നാൽ, കാവ്യയുമായുള്ള ദിലീപിന്റെ വിവാഹശേഷം മീനാക്ഷി ഒരുപാട് മാറിയിരിക്കുന്നു.
 
അച്ഛനൊപ്പം മിക്ക പൊതു പരിപാടികളിലും സിനിമ പ്രമോഷനുകളിലും മീനാക്ഷി പങ്കെടുക്കും. തന്റെ മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാനും മീനാക്ഷി മടിക്കാറില്ല. ഓണക്കാലമായാൽ കാവ്യ മാധവന്റെ ലക്ഷ്യയ്ക്ക് വേണ്ടി ഫോട്ടോഷൂട്ടുകൾ നടത്തുന്ന തിരക്കിലായിരിക്കും മീനാക്ഷി. കഴിഞ്ഞ വർഷം മുതൽ കാവ്യയ്ക്ക് വേണ്ടി മാത്രം മോഡലിങ് രം​ഗത്ത് സജീവമാണ് താരപുത്രി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Laksyah - Kavya Madhavan (@laksyah_)

ഇത്തവണയും ഓണക്കാലത്ത് പതിവ് തെറ്റിക്കാതെ ലക്ഷ്യയുടെ സാരികൾ ഓരോന്നായി പരിചയപ്പെടുത്തിക്കൊണ്ടിരിയ്ക്കുകയാണ് മീനാക്ഷി ദിലീപ്. അതിൽ ഏറ്റവുമൊടുവിൽ പങ്കുവച്ച ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടുന്നു. ലക്ഷ്യയുടെ ഔദ്യോ​ഗിക പേജിലാണ് മീനാക്ഷിയുടെ ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. മീനാക്ഷിയുടെ സൗന്ദര്യത്തെ വർണിക്കാൻ വാക്കുകൾ പോര, ബൈ പ്രൊഫഷൻ ഒരു ഡോക്ടർ ആണെങ്കിലും മീനാക്ഷിയുടെ പാഷൻ ഇതാണ്- എന്നൊക്കെയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം, മാതൃഭാഷ പഠിക്കുക ഏതൊരു കുട്ടിയുടേയും മൗലികാവകാശമാണ്: കെ. ജയകുമാര്‍

രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; നേഴ്സിന് ജീവപര്യന്തം തടവ്

ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരെ ബാധിക്കില്ല, പന്നികളില്‍ 100ശതമാനം മരണനിരക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്

തലവേദനയ്ക്ക് ഡോക്ടര്‍ ആദ്യം എഴുതിയ മരുന്നു പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല; ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ

അടുത്ത ലേഖനം
Show comments