Webdunia - Bharat's app for daily news and videos

Install App

'രണ്ട് വർഷം ഞങ്ങൾ ഒരുമിച്ചായിരുന്നു, ഒടുവിൽ...': കോഹ്‌ലിയോടൊപ്പമുള്ള നാളുകളെ കുറിച്ച് ബ്രസീലിയൻ നടി പറഞ്ഞത്

വിരാട് കോഹ്‌ലി ഇസബെല്ലയുമായി ഡേറ്റിംഗ് നടത്തുന്നതായി കിംവദന്തികൾ പ്രചരിച്ചിരുന്നു

നിഹാരിക കെ.എസ്
ബുധന്‍, 25 ജൂണ്‍ 2025 (09:24 IST)
ബോളിവുഡ് താരം അനുഷ്ക ശർമ്മയുമായി പ്രണയത്തിലാകുന്നതിന് മുൻപ് വിരാട് കോഹ്‌ലിക്ക് മറ്റ് പ്രണയങ്ങൾ ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു ബ്രെസീലിയൻ നടി ഇസബെല്ലെ ലൈറ്റുമായുള്ള അടുപ്പം. വളരെ നാളുകൾക്ക് മുൻപായിരുന്നു അത്. വിരാട് കോഹ്‌ലി ഇസബെല്ലയുമായി ഡേറ്റിംഗ് നടത്തുന്നതായി കിംവദന്തികൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇസബെല്ലിന്റെയും വിരാടിന്റെയും ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
 
ഇസബെല്ലും വിരാടും രണ്ട് വർഷമായി ഡേറ്റിംഗ് നടത്തിയതിനു ശേഷമാണ് വേർപിരിഞ്ഞതെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നും റിപ്പോർട്ടുകളുണ്ട്. വിരാട് ഒരിക്കലും ഈ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടില്ല. എന്നാൽ, 2014 ൽ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇസബെല്ല ഇതിനെ കുറിച്ച് പറഞ്ഞിരുന്നു. 
 
‘ഞാൻ ഇന്ത്യയിൽ വന്നപ്പോൾ എനിക്ക് ലഭിച്ച ആദ്യത്തെ ഇന്ത്യൻ സുഹൃത്തുക്കളിൽ ഒരാളായിരുന്നു വിരാട്. ഞങ്ങൾ വളരെക്കാലമായി ഡേറ്റിംഗിലായിരുന്നു. ഏകദേശം രണ്ട് വർഷത്തോളം ഞങ്ങൾ ഒരുമിച്ചായിരുന്നു. പക്ഷേ അത് പരസ്യമാക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല’ എന്നാണ് നടി പറഞ്ഞത്.
 
നിലവിൽ വിവാഹിതയായ നടി ഖത്തറിലെ ദോഹയിലാണ് താമസിക്കുന്നത്. യാത്ര, ജീവിതം, കുഞ്ഞുങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

കീർത്തി സുരേഷ് അടക്കം നാല് പേരെ കൂട്ടി ശിവകാര്തത്തികേയൻ ഗ്യാങ് ഉണ്ടാക്കി: ധനുഷിനെതിരെ പടയൊരുക്കിയെന്ന് ബിസ്മി

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

എല്ലാം കാണുക

ഏറ്റവും പുതിയത്

Donald Trump: ആദ്യം സ്ഥിതി വഷളാക്കി, പിന്നീട് വെടിനിര്‍ത്തല്‍ ആഹ്വാനം; ട്രംപിന്റെ നീക്കം 'പേടി' കാരണം?

Tamil actor Srikanth Drug Case: കൊക്കെയ്‌ന് വേണ്ടി ശ്രീകാന്ത് ചെലവാക്കിയത് 7.72 ലക്ഷം രൂപ, നൽകിയത് ഗൂഗിൾ പേ വഴി നൽകി; ശ്രീകാന്തിനെ കൂടാതെ മറ്റൊരു നടനും?

Emergency at 50: ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥയ്ക്കു അരനൂറ്റാണ്ട്; ഫാസിസ്റ്റ് ഭരണത്തിന്റെ ഓര്‍മ

Malaysia Airlines: സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഒരു യാത്ര പോയാലോ? മലേഷ്യ എയര്‍ലൈന്‍സ് ഒപ്പമുണ്ട്

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

അടുത്ത ലേഖനം
Show comments