Select Your Language

Notifications

webdunia
webdunia
webdunia
webdunia

James Anderson about Virat Kohli: 'കോലിക്ക് പന്തെറിയാന്‍ സച്ചിനേക്കാള്‍ ബുദ്ധിമുട്ട്, ഏത് യുദ്ധത്തിനു തയ്യാറെന്ന മനോഭാവം': ആന്‍ഡേഴ്‌സണ്‍

"വല്ലാത്തൊരു മനോഭാവവും ഏത് യുദ്ധത്തിനും തയ്യാറെന്ന സമീപനവും ഉള്ളതിനാല്‍ കോലിക്കെതിരെ പന്തെറിയുന്നത് ഏറ്റവും ദുഷ്‌കരമായ കാര്യമായി എനിക്ക് തോന്നി,"

Virat Kohli, Sachin Tendulkar, Kohli is better than Sachin Says Anderson, James Anderson about Virat Kohli, വിരാട് കോലി, ജെയിംസ് ആന്‍ഡേഴ്‌സണ്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

രേണുക വേണു

, തിങ്കള്‍, 16 ജൂണ്‍ 2025 (19:53 IST)
James Anderson and Virat Kohli

James Anderson about Virat Kohli: ടെസ്റ്റ് ക്രിക്കറ്റില്‍ 704 വിക്കറ്റുകളോടെ മൂന്നാമനാണ് ഇംഗ്ലണ്ട് ഇതിഹാസ താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍. തന്റെ ടെസ്റ്റ് കരിയറില്‍ വിരാട് കോലിക്കെതിരെ പന്തെറിയാനാണ് കൂടുതല്‍ പ്രയാസപ്പെട്ടിരിക്കുന്നതെന്ന് ആന്‍ഡേഴ്‌സണ്‍ പറയുന്നു. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറേക്കാള്‍ ബുദ്ധിമുട്ടാണ് കോലിക്കെതിരെ പന്തെറിയാനെന്നും ടോക് സ്‌പോര്‍ട്‌സ് പോഡ്കാസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. 
 
' ഫാബ് ഫോറില്‍ (വിരാട് കോലി, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍) ഏറ്റവും ബുദ്ധിമുട്ട് തോന്നിയ ബാറ്റര്‍ കോലിയാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പന്തെറിയുന്നതിനേക്കാള്‍ ബുദ്ധിമുട്ട് കോലിക്കെതിരെ പന്തെറിയുമ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട്. കോലി 2014 ല്‍ ഇംഗ്ലണ്ടിലേക്ക് വന്നപ്പോള്‍ അദ്ദേഹത്തിനെതിരെ എനിക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നു. ഓഫ് സ്റ്റംപിനു പുറത്തുള്ള അദ്ദേഹത്തിന്റെ ദൗര്‍ബല്യം മനസിലാക്കി ഞാനത് ഉപയോഗിച്ചു. എന്നാല്‍ പിന്നീട് ആ ദൗര്‍ബല്യം തിരുത്തിയാണ് അദ്ദേഹം എത്തിയത്. ഒരുപാട് മാറ്റങ്ങള്‍ വരികയും അദ്ദേഹത്തിന്റെ ബാറ്റിങ് മറ്റൊരു തലത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. എനിക്ക് മാത്രമല്ല മറ്റു ബൗളര്‍മാര്‍ക്കും കോലി ഒരു തലവേദനയായിരുന്നു. പരസ്പരം ഏറ്റുമുട്ടിയ ആദ്യ പരമ്പരയില്‍ എനിക്ക് 4-5 തവണ അദ്ദേഹത്തെ പുറത്താക്കാന്‍ സാധിച്ചെങ്കില്‍ പിന്നീട് നടന്ന പരമ്പരയില്‍ ഒരു തവണ പോലും എനിക്ക് കോലിയെ പുറത്താക്കാന്‍ സാധിച്ചിട്ടില്ല,' ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. 
 
' സച്ചിനെതിരെ എന്നു പറയുമ്പോള്‍ ഉദാഹരണത്തിനു, ആധിപത്യം സ്ഥാപിക്കുന്നതില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ കോലിക്കെതിരെ അങ്ങനെയല്ല, ആധിപത്യം സ്ഥാപിക്കുന്നതില്‍ വലിയ ഏറ്റക്കുറച്ചില്‍ സംഭവിച്ചു. വല്ലാത്തൊരു മനോഭാവവും ഏത് യുദ്ധത്തിനും തയ്യാറെന്ന സമീപനവും ഉള്ളതിനാല്‍ കോലിക്കെതിരെ പന്തെറിയുന്നത് ഏറ്റവും ദുഷ്‌കരമായ കാര്യമായി എനിക്ക് തോന്നി. വളരെ മത്സരബുദ്ധിയുള്ള കളിക്കാരനാണ് കോലി. തുടക്കത്തിലെ ആധിപത്യത്തിനു ശേഷം പിന്നീട് കോലിക്കെതിരെ പന്തെറിയുന്നത് പ്രയാസകരമായിരുന്നു.' ആന്‍ഡേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. 
 
36 ഇന്നിങ്‌സുകളില്‍ 43.57 ശരാശരിയില്‍ 305 റണ്‍സാണ് ആന്‍ഡേഴ്‌സണെതിരെ കോലി നേടിയിരിക്കുന്നത്. ഏഴ് തവണ ആന്‍ഡേഴ്‌സണ്‍ കോലിയെ പുറത്താക്കിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാവർക്കും കപ്പ് കിട്ടുന്നുണ്ട്, ഇത്തവണ ഇന്ത്യയ്ക്ക് ചാൻസുണ്ടോ?, വനിതാ ഏകദിന ലോകകപ്പ് ഫിക്സ്ചർ പുറത്ത്