Select Your Language

Notifications

webdunia
webdunia
webdunia
webdunia

മേ ഹൂം മൂസയ്ക്ക് ക്ലീന്‍ 'യു' !സിനിമ സെപ്റ്റംബര്‍ 30ന്

Mei Hoom Moosa | Suresh Gopi

കെ ആര്‍ അനൂപ്

, തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (15:05 IST)
പാപ്പന്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സുരേഷ് ഗോപിയുടെതായി ഇനി പുറത്തു വരാനിരിക്കുന്ന ചിത്രമാണ് മേ ഹൂം മൂസ. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമ സെപ്റ്റംബര്‍ 30ന് പ്രദര്‍ശനത്തിനെത്തും. ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം സെന്‍സര്‍ ചെയ്തത്.
 മേ ഹൂം മൂസ ഒരു സമ്പൂര്‍ണ്ണ എന്റര്‍ടെയ്നറാണ്. പ്രേക്ഷകരെ ചിരിപ്പിക്കുന്നതോടൊപ്പം ത്രില്ലടിപ്പിക്കാനും സാധ്യതയുണ്ട്.വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതായി ഒരു നാട് മുഴുവന്‍ വിശ്വസിക്കുന്ന പട്ടാളക്കാരനായി സുരേഷ് ഗോപി വേഷമിടുന്നു. കുറെ കൊല്ലത്തിനുശേഷം നാട്ടിലേക്ക് തിരിച്ചെത്തുന്ന മൂസ എന്ന സുരേഷ് ഗോപി കഥാപാത്രം താന്‍ മരിച്ചിട്ടില്ലെന്ന് ഏവരെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് അടുത്തിടെ പുറത്ത് വന്ന ടീസറില്‍ കാണാനായത്.
 
 സുരേഷ് ഗോപിയെ കൂടാതെ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, സലിം കുമാര്‍, സുധീര്‍ കരമന, മേജര്‍ രവി, മിഥുന്‍ രമേഷ്, ജൂബില്‍ രാജന്‍ പി ദേവ്, കലാഭവന്‍ റഹ്‌മാന്‍, ശശാങ്കന്‍ മയ്യനാട്, മുഹമ്മദ് ഷാരിഖ്, ശരണ്‍, പൂനം ബജ്വ, ശ്രിന്ദ, അശ്വിനി റെഡ്ഡി, വീണ നായര്‍, സാവിത്രി, ജിജിന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.   
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുമ്പോളും,വേദനിപ്പിച്ച് വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേരുണ്ട്:ഭാവന