Webdunia - Bharat's app for daily news and videos

Install App

ജയറാമും ശ്രീനിവാസനുമില്ല, ഇത് പുതിയ സന്ദേശം !

കെ ആര്‍ അനൂപ്
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (22:12 IST)
മെമ്പർ രമേശനായി അർജുൻ അശോകൻ. നടൻറെ അടുത്തതായി ഷൂട്ടിംഗ് ആരംഭിക്കാൻ ഒരുക്കുന്ന ചിത്രമാണ്  'മെമ്പർ  രമേശൻ ഒമ്പതാം വാർഡ്'. കട്ട താടിയും മീശയുമായി അർജുൻ തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ്.  'രമേശൻ' എന്നു കുറിച്ചുകൊണ്ടുള്ള ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ലെന, ഗണപതി, മണികണ്ഠൻ തുടങ്ങിയവര്‍ സോഷ്യൽ മീഡിയയിലൂടെ അർജുൻറെ രമേശനെ തങ്ങളുടെ സ്നേഹം കൊണ്ട് വരവേറ്റിരിക്കുകയാണ്.
 
അർജുൻ അശോകനെ കൂടാതെ ചെമ്പൻ വിനോദ്, ശബരീഷ് വർമ്മ, രഞ്ജി പണിക്കർ, മാമുക്കോയ, ഗായത്രി അശോക്, ജോണി ആൻറണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പൊളിറ്റിക്കൽ എന്റർടെയ്‌നർ ചിത്രമാണിത്.
 
എബി ജോസ് പെരേരയും അബി ട്രീസ പോളും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബൻ & മോളി എന്റർടൈൻമെന്റിൻറെ ബാനറിൽ ബോബൻ, മോളി എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എൽദോ ഐസക് ചായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. കൈലാസ് മേനോനാണ് സംഗീതം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments