Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് മാറിയിട്ട് കാണണമെന്ന് പറഞ്ഞു, ഇങ്ങനെയൊരു കാഴ്ചയാകുമെന്ന് കരുതിയില്ല; പൊട്ടിക്കരഞ്ഞ് മേനക

Nedumudi Venu
, തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (14:54 IST)
നെടുമുടി വേണുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് നടി മേനക. തനിക്ക് ഗുരുനാഥനെയാണ് നഷ്ടമായതെന്ന് മേനക പറഞ്ഞു. ഇന്ന് താന്‍ മലയാളം സംസാരിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം നെടുമുടി വേണുവാണെന്ന് മേനക പറഞ്ഞു. 'കോവിഡ് മാറിയിട്ട് നമുക്ക് കാണണമെന്ന് വേണു ചേട്ടന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇങ്ങനെയൊരു കാഴ്ചയായിരിക്കുമെന്ന് കരുതിയില്ല. അത്രത്തോളം വേദന തോന്നുന്നു,' മേനക പറഞ്ഞു. 
 
ഉദരസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നെടുമുടി വേണുവിന്റെ അന്ത്യം. മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുമായി 500 ല്‍ അധികം സിനിമകളില്‍ അഭിനയിച്ച നെടുമുടി വേണുവിന് 73 വയസ്സായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെടുമുടി വേണു വിന് പകരമാകാന്‍ മറ്റാര്‍ക്കും കഴിയില്ല:റോഷന്‍ ആന്‍ഡ്രൂസ്