Publish Date: Sat, 04 Dec 2021 (09:20 IST)
Updated Date: Sat, 04 Dec 2021 (09:23 IST)
ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ റിലീസ് പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ആദ്യം തിയറ്ററുകളിലെത്തുന്ന സിനിമകളില്‍ ഒന്നാകും ഇത്. മോഹന്‍ലാലാണ് പ്രദര്‍ശന തീയതി പ്രഖ്യാപിച്ചത്. ജനുവരി 14ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ മേപ്പടിയാന്‍ പ്രദര്‍ശനത്തിനെത്തും.
ഉണ്ണിമുകുന്ദന്‍ പാടിയ സിനിമയിലെ അയ്യപ്പ ഗാനവും പുറത്തുവന്നു.
വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദന്‍ തന്നെയാണ്.സാധാരണക്കാരനായ ജയകൃഷ്ണന്‍ തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് കഥ.