Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

ഋഷിതുല്യനായ അദ്ദേഹം അനുഗ്രഹിച്ചപ്പോൾ ഒരു ജന്മം സഫലമായ അനുഭവം, പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ച് മേപ്പടിയാൻ സംവിധായകൻ

Meppadiyan director
, ചൊവ്വ, 25 ഏപ്രില്‍ 2023 (12:27 IST)
തൻ്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ. വിവാഹത്തിൻ്റെ ആദ്യ ക്ഷണക്കത്ത് വിഷ്ണുവും പ്രതിശ്രുത വധു അഭിരാമിയും ചേർന്ന് മോദിക്ക് കൈമാറി. അഭിരാമിയുടെ മാതാപിതാക്കളും ഇരുവർക്കും ഒപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിക്കാനയതിൻ്റെ സന്തോഷം വിഷ്ണു മോഹൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
 
ടന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് ഇപ്പോഴും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ ആണ് 
വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിജിക്ക് നൽകാനും വെറ്റിലയും അടക്കയും കസവ് മുണ്ടും നൽകി അനുഗ്രഹം വാങ്ങിക്കാനുമുള്ള മഹാഭാഗ്യം ഇന്ന് ഞങ്ങൾക് ഉണ്ടായി. കേരളീയ വേഷത്തിൽ ഋഷിതുല്യനായ അദ്ദേഹം ഒരു കാരണവരെ പോലെ തലയിൽ കയ്യ് വച്ച് അനുഗ്രഹിച്ചപ്പോൾ ഒരു ജന്മം സഫലമായ അനുഭൂതി ആയിരുന്നു 
 
വിവാഹിതരാകാൻ പോകുന്ന എനിക്കും അഭിരാമികും ഇതിലും വലിയൊരു സുകൃതം ലഭിക്കാനുമില്ല എന്ന്‌ കരുതുന്നു. അദ്ദേഹം പറഞ്ഞ വാക്കുകൾ തരുന്ന ഊർജം ഈ ആയുഷ്കാലം മുഴുവൻ നീണ്ടുനിൽക്കും 
ഞങ്ങളോടൊപ്പം അഭിരാമിയുടെ അച്ഛനും അമ്മയും ഈ സന്തോഷനിമിഷത്തിനു സാക്ഷികളായി ഉണ്ടായിരുന്നു.
 
“I will try my best to attend “
ഈ വാക്കുകൾ മാത്രം മതി വിവാഹത്തിന് എത്തില്ല എങ്കിൽ പോലും ആ ദിവസം ധന്യമാകാൻ
നന്ദി മോഡിജി 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴിഞ്ഞവര്‍ഷം പൃഥ്വിരാജ് അടുത്ത് ഉണ്ടായിരുന്നില്ല, പന്ത്രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സുപ്രിയ മേനോന്‍