ഉണ്ണി മുകുന്ദന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് മേപ്പടിയാന്‍. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ടാണ് തങ്ങളുടെ ഹീറോയും നിര്‍മ്മാതാവുമായ മുകുന്ദന് അണിയറപ്രവര്‍ത്തകര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. പോലീസ് ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും ഇറങ്ങി വരുന്ന നടനെയാണ് കാണാനാകുന്നത്.
ഞങ്ങളുടെ നായകനും നിര്‍മ്മാതാവിനും ജന്മദിനാശംസകള്‍ നേരുന്നു എന്നാണ് അണിയറ പ്രവര്‍ത്തകര്‍ കുറിച്ചത്.
വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്ന സിനിമയുടെ ആദ്യഗാനം അടുത്തിടെയാണ് പുറത്തുവന്നത്. മേലെ വാനില്‍ എന്ന് തുടങ്ങുന്ന രണ്ടാമത്തെ ഗാനവും ആസ്വാദകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
മെക്കാനിക്കും ഗാരേജ് ഉടമയുമായ ജയകൃഷ്ണനായി ഉണ്ണിമുകുന്ദന്‍ വേഷമിടുന്നു. വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദന്‍ തന്നെയാണ്.
സാധാരണക്കാരനായ ജയകൃഷ്ണന്‍ തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് കഥ.