Webdunia - Bharat's app for daily news and videos

Install App

മെര്‍സല്‍ 2 ദിവസം കൊണ്ട് 100 കോടി?!

Webdunia
വെള്ളി, 20 ഒക്‌ടോബര്‍ 2017 (16:09 IST)
130 കോടി രൂപയാണ് വിജയ് ട്രിപ്പിള്‍ റോളില്‍ അഭിനയിച്ച മെര്‍സല്‍ നിര്‍മ്മിക്കാന്‍ വേണ്ടിവന്നത്. ചിത്രം റിലീസായി ആദ്യ രണ്ടുദിവസം കൊണ്ടുതന്നെ 100 കോടി ക്ലബില്‍ ഇടം പിടിച്ചതായാണ് അനൌദ്യോഗിക വിവരം.
 
ആദ്യ ദിവസം ലോകമെങ്ങുനിന്നുമായി 51 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം രണ്ടാം ദിവസം അമ്പതുകോടിക്കടുത്ത് സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ തമിഴ് സിനിമയുടെ നിലവിലുള്ള സകല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ് അറ്റ്‌ലി സംവിധാനം ചെയ്ത മെര്‍സല്‍.
 
ആദ്യ ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് 34 കോടി രൂപയും ഓവര്‍സീസ് മാര്‍ക്കറ്റില്‍ നിന്ന് 17 കോടി രൂപയുമാണ് മെര്‍സല്‍ സമ്പാദിച്ചത്. റിലീസിനുമുമ്പേ തന്നെ ലഭിച്ച പല അവകാശത്തുകകള്‍ എല്ലാം ചേര്‍ന്ന് 150 കോടി സമ്പാദിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
കാജല്‍ അഗര്‍വാള്‍, സമാന്ത, നിത്യ മേനോന്‍, എസ് ജെ സൂര്യ, വടിവേലു എന്നിവരും തകര്‍പ്പന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മെര്‍സല്‍ ശ്രീ തെനെന്‍ഡല്‍ ഫിലിംസിന്‍റെ നൂറാമത് ചിത്രമാണ്. 
 
അതേസമയം, മെര്‍സല്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. അറ്റ്‌ലി തന്നെ സംവിധാനം ചെയ്യുന്ന ഹിന്ദിപ്പതിപ്പ് 200 കോടി ബജറ്റില്‍ ഒരുങ്ങുമെന്നാണ് സൂചന. ആമിര്‍ഖാന്‍ നായകനാകുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.
 
ബജ്‌റംഗി ബായിജാന്‍, ബാഹുബലി തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ രചിച്ചിട്ടുള്ള കെ വി വിജയേന്ദ്രപ്രസാദ് ആണ് മെര്‍സലിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. എ ആര്‍ റഹ്‌മാനാണ് സംഗീതം. ബോളിവുഡിലെ വന്‍ നിര്‍മ്മാണക്കമ്പനികള്‍ മെര്‍സലിന്‍റെ റീമേക്ക് അവകാശത്തിനായി സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര വലിയവനായാലും കര്‍ശന നടപടി; അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ ജീവനക്കാര്‍ക്കെതിരെ മുഖ്യമന്ത്രി

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് സ്ഥാനക്കയറ്റത്തിന്റെ ഭാഗമായുള്ള പരിശീലനത്തിന് പോകാന്‍ സര്‍ക്കാര്‍ അനുമതി

ശബരിമല സന്നിധാനത്ത് ഭീതി പടര്‍ത്തി മൂര്‍ഖന്‍ പാമ്പ്!

Sabarimala News: മാളികപ്പുറത്ത് നാളികേരം ഉരുട്ടല്‍ വേണ്ട; മഞ്ഞള്‍പ്പൊടി, ഭസ്മം വിതറല്‍ എന്നിവ നിരോധിക്കും

തമിഴ്‌നാട്ടിലും ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത; ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും

അടുത്ത ലേഖനം
Show comments