സോളാർ കേസിൽ സര്‍ക്കാര്‍ നിയമോപദേശം തേടിയതിൽ ഒരു തരത്തിലുള്ള അസ്വാഭാവികതയുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമോപദേശം തേടിയത് രാഷ്ട്രീയ തീരുമാനമല്ലെന്നും ഭരണപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഊഹാപോഹങ്ങളുടെ പേരിൽ സർക്കാരിനെ വിമർശിക്കാന്‍ താനില്ലെന്നും കാനം കൂട്ടിച്ചേർത്തു.
സോളാർ കമ്മീഷൻ റിപ്പോർട്ടിൽ വീണ്ടും നിയമോപദേശം തേടാൻ മുഖ്യമന്ത്രി പീണരായി വിജയന്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. മുൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് അരിജിത്ത് പസായത്തിൽനിന്നാണ് നിയമോപദേശം തേടുന്നത്. കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസിനു പുറത്തുള്ള കാര്യങ്ങളും പരിശോധിക്കും.