Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അച്ഛനെ പോലെ തന്നെ മകനും',മോഹന്‍ലാലിന്റെ പേര്‍സണല്‍ ഡിസൈനര്‍ സ്‌റ്റൈലിസ്റ്റ് ജിഷാദ് ഷംസുദീന്‍ പറയുന്നു

'അച്ഛനെ പോലെ തന്നെ മകനും',മോഹന്‍ലാലിന്റെ പേര്‍സണല്‍ ഡിസൈനര്‍ സ്‌റ്റൈലിസ്റ്റ് ജിഷാദ് ഷംസുദീന്‍ പറയുന്നു

കെ ആര്‍ അനൂപ്

, ചൊവ്വ, 15 മാര്‍ച്ച് 2022 (12:52 IST)
ഫാഷന്‍ ഡിസൈനറാണ് ജിഷാദ് ഷംസുദീന്‍. മോഹന്‍ലാലിന്റെ പേര്‍സണല്‍ ഡിസൈനര്‍ സ്‌റ്റൈലിസ്റ്റ് കൂടിയായ അദ്ദേഹം ബോളിവുഡിലെയും നിരവധി താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചിയില്‍ താമസിക്കുന്ന തൃശൂരുകാരനായ ജിഷാദ് വീണ്ടും പ്രണവ് മോഹന്‍ലാലിനെ കണ്ട് സന്തോഷത്തിലാണ്.
'ഒരുപാട് നാളുകള്‍ക്ക് ശേഷം ഈ മനുഷ്യനെ കണ്ടുമുട്ടി. അവനെ കണ്ടുമുട്ടുമ്പോഴെല്ലാം, ഭൂമിയില്‍ ഒരാള്‍ക്ക് എങ്ങനെ ഇത്ര ശാന്തനും വിനയാന്വിതനുമായി കഴിയാന്‍ പറ്റുന്നുവെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. അവനെപ്പോലൊരു മനുഷ്യനെ ഞാന്‍ ഇതിനുമുമ്പ് കണ്ടിട്ടില്ല. എന്തുതന്നെയായാലും അവന്റെ മുഖത്ത് എപ്പോഴും മനോഹരമായ ഒരു പുഞ്ചിരി ഉണ്ടായിരിക്കും. അദ്ദേഹത്തിന് ഈ പോസിറ്റിവിറ്റി എവിടെ നിന്നാണ് ലഭിച്ചതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അച്ഛനെ പോലെ തന്നെ മകനും അപ്പു'-ജിഷാദ് ഷംസുദീന്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോണ്‍സ്റ്റര്‍ റിലീസിന് ഇനിയും മാസങ്ങളെടുക്കും, കാരണം ഇതാണ് !