കംഫർട്ടബിൾ അല്ലെന്ന് തോന്നിയത് കൊണ്ടാണ് സിനിമയിൽ ഇതുവരെ വരാതിരുന്നത്: മേതിൽ ദേവിക

അഭിറാം മനോഹർ
വ്യാഴം, 22 ഓഗസ്റ്റ് 2024 (10:28 IST)
ആദ്യ സിനിമയായ കഥ ഇന്നുവരെയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിനെ പറ്റിയും ഒട്ടേറെ ക്ഷണങ്ങള്‍ ലഭിച്ചിട്ടും എന്തുകൊണ്ട് സിനിമയില്‍ അഭിനയിക്കാന്‍ വൈകി എന്നതിലും പ്രതികരണം നടത്തി നര്‍ത്തകി മേതില്‍ ദേവിക. നര്‍ത്തകി എന്ന നിലയില്‍ ശ്രദ്ധേയയായ മേതില്‍ ദേവിക അഭിനയിച്ച സിനിമ സെപ്റ്റംബറിലാണ് റിലീസിനൊരുങ്ങുന്നത്. ബിജു മേനോനാണ് സിനിമയില്‍ നായകനാവുന്നത്.
 
കഴിഞ്ഞ 25 വര്‍ഷത്തിനിടെ നായികയായി ഒട്ടേറെ സിനിമകളില്‍ അവസരം ലഭിച്ചിരുന്നെങ്കിലും നൃത്തത്തില്‍ മാത്രം ശ്രദ്ധ ചെലുത്താനാണ് ദേവിക തീരുമാനിച്ചിരുന്നത്. എന്തുകൊണ്ടാണ് ഈ തീരുമാനമെന്ന ചോദ്യത്തില്‍ മേതില്‍ ദേവികയുടെ മറുപടി ഇങ്ങനെ. അന്ന് താത്പര്യമില്ലായിരുന്നു. കംഫര്‍ട്ടബിള്‍ അല്ലെന്ന് എനിക്ക് തന്നെ തോന്നിയിരുന്നു. പിന്നെ ഈ ടീം നല്ലതാണെന്ന് തോന്നിയതുകൊണ്ടാണ് യെസ് പറഞ്ഞത്. അതിന് ശേഷമാണല്ലോ സ്‌ക്രിപ്റ്റും പണവും എല്ലാം. മേതില്‍ ദേവിക പറഞ്ഞു.
 
 ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതോടെ സിനിമയിലെ പ്രശ്‌നങ്ങളുടെ തീവ്രത ആളുകള്‍ക്ക് മനസിലാക്കാന്‍ സാധിച്ചെന്നും സിനിമയിലെ നടന്മാര്‍ ജീവിതത്തിലും ഹീറോയാകാന്‍ ശ്രമിക്കണമെന്നും മേതില്‍ ദേവിക പറഞ്ഞിരുന്നു. അംഗമല്ലെങ്കിലും ഡബ്യുസിസിയെ പിന്തുണയ്ക്കുന്നുവെന്നും മേതില്‍ ദേവിക പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗ്ലാദേശ് പ്രക്ഷോഭം: ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് ട്രിബ്യൂണൽ, അതീവ ജാഗ്രതയിൽ ധാക്ക

രേഖകൾ പരിശോധിക്കാതെ ജാമ്യമില്ല, ടി പി വധക്കേസ് പ്രതികളുടെ ജാമ്യഹർജി തള്ളി സുപ്രീം കോടതി

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്:വോട്ടർപട്ടികയിൽ 2.86 കോടി വോട്ടർമാർ

തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

ചെങ്കോട്ട സ്‌ഫോടനത്തില്‍ അറസ്റ്റിലായ വനിതാ ഡോക്ടര്‍ക്ക് ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമെന്ന് സൂചന

അടുത്ത ലേഖനം
Show comments