Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ അധ്യായം അവസാനിപ്പിക്കുന്നു, വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് മിയ ഖലീഫ

ആ അധ്യായം അവസാനിപ്പിക്കുന്നു, വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് മിയ ഖലീഫ
, തിങ്കള്‍, 26 ജൂലൈ 2021 (12:15 IST)
മോഡലും മുൻ പോൺ താരവുമായിരുന്ന മിയ ഖലീഫ വിവാഹബന്ധം വേർപ്പെടുത്താൻ ഒരുങ്ങുന്നു. താരം തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. സ്വീഡിഷ് ഷെഫായ റോബൻട്ട് സാൻഡ്‌ബെർ​ഗായിരുന്നു മിയയുടെ ഭർത്താവ്. 
 
2019ലായിരുന്നു ഇവരുടെ വിവാഹം. ഒരു വർഷത്തോളമായി തങ്ങളുടെ ദാമ്പത്യജീവിതം കൂട്ടിയോജിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ അഭിപ്രായവ്യത്യാസങ്ങൾ മറികടക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടതായും രണ്ടുപേരും ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വേർപിരിയലിന് കാരണമായ ഒറ്റപ്പെട്ട സംഭവങ്ങളില്ല മറിച്ച് പലതരത്തിലുള്ള, പരിഹരിക്കാനാവത്ത വ്യത്യാസങ്ങളാണുള്ളതെന്നും മിയ കുറിക്കുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mia K. (@miakhalifa)

യാതൊരു പശ്ചാ‌ത്താപവുമില്ലാതെ ഈ അധ്യായം ഞങ്ങൾ അവസാനിപ്പിക്കുകയാണെന്നും വെവ്വേറെ ജീവിതം ആരംഭിക്കുകയാണെങ്കിലും കുടുംബം, സുഹൃത്തുക്കൾ എന്നിവ വഴി തങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും മിയ പങ്കുവച്ച കുറിപ്പിൽ പറയുന്നു.  പോൺ സിനിമയിൽ അഭിനയിച്ചതിൽ കുറ്റബോധമുണ്ടെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പോൺ സിനിമാരംഗം വിട്ടെങ്കിലും മിയയ്ക്ക് ഇന്നും ലോകമെങ്ങും ആരാധകരുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറച്ചുകാലമായി മുകേഷും മേതില്‍ ദേവികയും ഒരുമിച്ചല്ല ! ഇരുവരും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്