Publish Date: Wed, 03 Feb 2021 (13:11 IST)
Updated Date: Wed, 03 Feb 2021 (13:14 IST)
പോപ്പ് ഗായിക റിഹാനയ്ക്ക് പിന്നാലെ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി മുൻ പോൺ താരം മിയ ഖലീഫ. ന്യൂഡൽഹിയിൽ ഇന്റർനെറ്റ് കട്ട് ചെയ്‌തിരിക്കുന്നു. എന്തൊരു മനുഷ്യാവകാശ ധ്വംസനമാണ് നടന്നുകൊണ്ടിരിക്കുന്നത്. മിയ ഖലീഫ ട്വീറ്റ് ചെയ്‌തു.
കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് സി.എന്‍.എന്‍. തയ്യാറാക്കിയ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് റിഹാന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. നേരത്തെ എന്തുകൊണ്ടാണ് ഇതേപ്പറ്റി സംസാരിക്കാത്ത് എന്ന ചോദ്യവുമായി റിഹാനയും കർഷക പ്രക്ഷോഭത്തെ പറ്റി ട്വീറ്റ് ചെയ്‌തിരുന്നു.