Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൊത്തത്തില്‍ മിന്നലടിച്ച മട്ടാണ് ലോകത്തിന്, ബേസില്‍ ജോസഫിനോട് സംവിധായക ഇന്ദു വി എസിന് പറയാനുള്ളത് ഇതാണ് !

മൊത്തത്തില്‍ മിന്നലടിച്ച മട്ടാണ് ലോകത്തിന്, ബേസില്‍ ജോസഫിനോട് സംവിധായക ഇന്ദു വി എസിന് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്

, തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (09:07 IST)
നിത്യ മേനോന്‍ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമായ 19 1(എ) ഒരുക്കിയ സംവിധായികയാണ് ഇന്ദു വി എസ്. ക്രിസ്മസിന് മിന്നല്‍ മുരളി കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് സംവിധായിക.ബേസില്‍ ജോസഫിനോട് ഇന്ദുവിന് ഒരു ചോദ്യമുണ്ട്.
 
'മൊത്തത്തില്‍ മിന്നലടിച്ച മട്ടാണ് ലോകത്തിന്!
 
X'mas ആണെന്നും പറഞ്ഞ് വിളിച്ചിട്ട്, പേരിനു പോലും ആശംസിച്ചു സമയം പാഴാക്കാതെ,
 
പടം കുറേ ഇഷ്ടപ്പെട്ടവരും കുറച്ച് ഇഷ്ടപ്പെട്ടവരും ഇനി ഇഷ്ടപ്പെടാനിരിക്കുന്നവരുമൊക്കെയായി പറഞ്ഞ് വെച്ച, മിന്നലാവേശത്തിന്റെ പല തലങ്ങളില്‍ ആയിരുന്നു ഈ ദിവസം.
 
ആളുകള്‍ എത്ര സന്തോഷത്തിലാണ്, എന്നറിയുന്നുണ്ടോ പ്രിയപ്പെട്ട ബേസില്‍ ജോസഫ്??'- ഇന്ദു വി എസ് കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മധുരം' ഒരുപാട് ഇഷ്ടമായി, സിനിമയ്ക്ക് കൈയ്യടിച്ച് നടന്‍ സെന്തില്‍ കൃഷ്ണ