മിന്നല്‍ മുരളിയിലെ മാമ..എന്ന വിളി സിനിമ കണ്ടവര്‍ അത്രപെട്ടെന്ന് മറക്കില്ല. ടോവിനോയുടെ ജെയ്‌സണ്‍ എന്ന കഥാപാത്രത്തെ ജോസ് മോന്‍ അത്ര രസത്തോടെയാണ് വിളിക്കാറുള്ളത്. ടോവിനോയെ മാത്രമുള്ള ബേസിലിനെയും വില്ലന്‍ വേഷത്തിലെത്തിയ ഗുരു സോമസുന്ദരത്തിനെയും വസിഷ്ഠ് മാമ എന്ന് തന്നെയാണ് സെറ്റില്‍ വിളിച്ചത്.
സെറ്റില്‍ ടോവിനോ മാമ എന്ന് വിളിക്കുന്നതിനേക്കാള്‍ ടോവിനോയ്ക്ക് ഏട്ടാ എന്ന് വിളിക്കുന്നതാണ് തോന്നുന്നു കൂടുതലിഷ്ടം. ഏട്ടാ എന്ന് വിളിക്കെടാ എന്നായിരുന്നു ടോവിനോ വസിഷ്ഠിനോട് പറഞ്ഞത്. അത്രയ്ക്ക് ഇഷ്ടത്തോടെ അവനെ വിളിച്ച് ശീലിച്ചത് കൊണ്ടാകാം മിന്നല്‍ മുരളിയിലെ മാമ..എന്ന വിളി പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊട്ടത്.