Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മിലിറ്ററി ട്രക്ക് വീണ്ടും ടിപ്പര്‍ ആയി'; 'മിഷന്‍ സി'ലെ അധികമാരും അറിയാത്ത കഥ, കുറിപ്പിമായി സംവിധായകന്‍

'മിലിറ്ററി ട്രക്ക് വീണ്ടും ടിപ്പര്‍ ആയി'; 'മിഷന്‍ സി'ലെ അധികമാരും അറിയാത്ത കഥ, കുറിപ്പിമായി സംവിധായകന്‍

കെ ആര്‍ അനൂപ്

, വ്യാഴം, 27 ജനുവരി 2022 (15:23 IST)
വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന്‍ സി ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.ഫെബ്രുവരി 3 മുതല്‍ നീ സ്ട്രീമില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന സിനിമയുടെ ചിത്രീകരണത്തിനായി സാധാരണ ടിപ്പര്‍ മിലിറ്ററി ട്രക്കായി മാറ്റിയ കഥ പങ്കുവെക്കുകയാണ് സംവിധായകന്‍.
 
വിനോദ് ഗുരുവായൂരിന്റെ വാക്കുകളിലേക്ക് 
 
MISSION C യിലെ NSG ടീം നു വേണ്ടി ചെയ്ത വാഹനം വീണ്ടും ടിപ്പര്‍ ആയി . സിനിമ ക്കു ആവശ്യമായ ഈ ട്രക്ക് മിലിട്ടറി യില്‍ നിന്നും കിട്ടുന്നത് ഒരുപാടു പ്രയാസമാണ് എന്ന് അറിഞ്ഞപ്പോള്‍, വിഷമം തോന്നി. അപ്പോഴാണ് ആര്‍ട്ട് ഡയറക്ടര്‍ സഹസ് ബാല യുടെ ചോദ്യം.. നമുക്ക് ഒരു ട്രക്ക് ഉണ്ടാക്കിയാലോ.. പ്രൊഡ്യൂസര്‍ മുല്ല ഷാജിയുടെ ഒരു ടിപ്പര്‍ തന്നാല്‍, നമുക്കൊന്ന് ശ്രെമിക്കാം... സഹസ്‌ന്റെ ആ വാക്കുകള്‍ വിശ്വസിച്ചു. അതാണ് മിഷന്‍ സി യിലെ ഈ ട്രക്ക്. സഹസിന്റെ അസിസ്റ്റന്റ് അജി സെബാസ്റ്റ്യന്‍ , മുത്തു, ഒപ്പം അരുണ്‍ കൂടെ ചേര്‍ന്നപ്പോള്‍ 5 ദിവസം കൊണ്ട് മിലിറ്ററി ട്രക്ക് റെഡി. ഒപ്പം ഫൈറ്റ് മാസ്റ്റര്‍സജിത്ത് കൂടി ആയപ്പോള്‍ അത് വിജയമായി... പിന്നീട് കൈലാഷ് ടീം അതിനു മുകളില്‍ കയറുമ്പോള്‍ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും സഹസിന്റെ ട്രക്ക് ശക്തനായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞു.. വീണ്ടും നമ്മുടെ ട്രക്ക്, ടിപ്പര്‍ ആയി രാമക്കല്‍ മേടിലൂടെ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു..ഫെബ്രുവരി 3 നു NEE STREAM ott യിലൂടെ നിങ്ങള്‍ സിനിമ കാണുമ്പോള്‍ നമ്മുടെ ടിപ്പര്‍ വീണ്ടും ആ പഴയ ജോലിയിലായിരിക്കും....

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിഞ്ചുകളുടെ പെരുമഴയായ 'ബ്രോ ഡാഡി'; നിരാശപ്പെടുത്തുന്ന പൃഥ്വിരാജ്, നിങ്ങള്‍ ഒരു ഒമര്‍ ലുലുവല്ലെന്ന് ഓര്‍ക്കുക