Select Your Language

Notifications

webdunia
webdunia
webdunia
webdunia

2019 ല്‍ കഥ കേട്ടു,ഹൃദയത്തോട് വളരെ അടുത്ത സിനിമ,'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി' നാളെ പ്രദര്‍ശനത്തിന് എത്തുമ്പോള്‍, അനുഷ്‌കയ്ക്ക് പറയാനുള്ളത്

MissShettyMrPolishetty in cinemas tomorrow   അനുഷ്‌ക ഷെട്ടി

കെ ആര്‍ അനൂപ്

, ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (17:32 IST)
അനുഷ്‌ക ഷെട്ടി വലിയൊരു തിരിച്ചു വരവിന്റെ പാതയിലാണ്. 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'എന്ന സിനിമ നാളെ പ്രദര്‍ശനത്തിന് എത്തും.ഷെഫായി നടി വേഷമിടും.മഹേഷ് ബാബു പി സംവിധാനം ചെയ്യുന്ന സിനിമ റിലീസിന് എത്തുമ്പോള്‍ അനുഷ്‌കയ്ക്ക് പറയാനുള്ളത് ഇതാണ്.
'ഏകദേശം രണ്ട് വര്‍ഷത്തോളം ഞാന്‍ സിനിമയുടെ കഥയുമായി യാത്ര ചെയ്തു. 2019 ല്‍ ഞാന്‍ കഥ കേട്ടു, സിനിമ എന്റെ ഹൃദയത്തോട് വളരെ അടുത്താണ്. റിലീസിനെ കുറിച്ച് ഞാന്‍ അങ്ങേയറ്റം പരിഭ്രാന്തിയിലാണ്, കാരണം ദിവസാവസാനം പ്രേക്ഷകരാണ് അവരുടെ അഭിപ്രായം പറയേണ്ടത്. ഷൂട്ടിംഗിന്റെ ആദ്യ ദിവസവും ഒരു സിനിമയുടെ റിലീസ് സമയത്തും എനിക്ക് പരിഭ്രാന്തി ഉണ്ടാവാറുണ്ട്',-അനുഷ്‌ക ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
നവീന്‍ പൊലിഷെട്ടി നായകനായ ചിത്രം കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് നിര്‍മ്മിക്കുന്നത്.യുവി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍.ഡി.എക്‌സ് എത്ര നേടി ?12-ാം ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്