Webdunia - Bharat's app for daily news and videos

Install App

ഇനി ആടുജീവിതമല്ല, ആടിന്റെ കാലം: പാപ്പനും പിള്ളേരും മൂന്നാം തവണയും എത്തുന്നു

അഭിറാം മനോഹർ
ഞായര്‍, 17 മാര്‍ച്ച് 2024 (09:47 IST)
Aadu 3,Cinema
മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ആട് സീരീസിലെ മൂന്നാം സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. സിനിമയ്ക്ക് മൂന്നാം ഭാഗമുണ്ടാകുമെന്ന പ്രഖ്യാപനത്തിനൊപ്പം അനൗണ്‍സ്‌മെന്റ് പോസ്റ്ററും ഇന്നലെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സിനിമ നിര്‍മിക്കുന്നത്.
 
പാപ്പനും പിള്ളേരും വരുവാ കേട്ടോ..ഇനി അങ്ങോട്ട് ആടുകാലം എന്നാണ് ജയസൂര്യ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. പാപ്പന്‍ സിന്‍ഡിക്കേറ്റ് വരാര്‍ എന്നായിരുന്നു മിഥുന്‍ കുറിച്ചത്. ഒരു പരാജയ സിനിമയുടെ മൂന്നാം ഭാഗം സംഭവിക്കുന്നു എന്ന വലിയ പ്രത്യേകത കൂടി സിനിമയുടെ മൂന്നാം ഭാഗം ഇറങ്ങുമ്പോള്‍ ആടിന് കൂടുതല്‍ പ്രത്യേകതയുള്ളതാക്കുന്നു. തുടര്‍ച്ചയായ വിജയങ്ങള്‍ നേടി മലയാള സിനിമ ഇന്ത്യന്‍ ബോക്‌സോഫീസില്‍ തലയുയര്‍ത്തി നില്‍ക്കുന്നതിനിടെയാണ് വമ്പന്‍ ബജറ്റില്‍ സിനിമയുടെ പ്രഖ്യാപനം.
 
ജയസൂര്യയ്‌ക്കൊപ്പം സൈജു കുറുപ്പ്,വിനായകന്‍,വിജയ് ബാബു,സണ്ണി വെയ്ന്‍,ധര്‍മജന്‍ ബോള്‍ഗാട്ടി,സുധി കോപ്പ തുടങ്ങിയ താരങ്ങളാണ് ആടിലെ പ്രധാനതാരങ്ങള്‍. 2015ലാണ് ആട് ഒരു ഭീകരജീവിയാണ് എന്ന ആട് ഫ്രാഞ്ചൈസിയിലെ ആദ്യ സിനിമ പുറത്തിറങ്ങിയത്. തിയേറ്ററില്‍ പരാജയമായിരുന്ന സിനിമ സോഷ്യല്‍ മീഡിയ പിന്‍കാലത്ത് ഏറ്റെടുത്തതോടെയാണ് സിനിമയ്ക്ക് രണ്ടാം ഭാഗം സംഭവിച്ചത്. ആട് 2 തിയേറ്ററുകളില്‍ വമ്പന്‍ വിജയമായിരുന്നു. ഇതിന് തുടര്‍ച്ചയായാണ് സിനിമയ്ക്ക് മൂന്നാം ഭാഗം സംഭവിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments