Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അഞ്ചാം പാതിര'യ്ക്ക് ശേഷം വരേണ്ടിയിരുന്ന കുഞ്ചാക്കോ ബോബന്‍ പടം, സിനിമ നടന്നില്ല, സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു

Kunchacko Boban Anjaam Pathiraa Midhun Manuel Thomas

കെ ആര്‍ അനൂപ്

, തിങ്കള്‍, 8 ജനുവരി 2024 (09:22 IST)
Anjaam Pathiraa Kunchacko Boban
'അഞ്ചാം പാതിര'യ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കിയ ഗരുഡനും ഫീനിക്‌സും വിജയമായതിന് പിന്നാലെ ഇനി എല്ലാവരുടെയും കണ്ണ് ജയറാമിന്റെ ഓസ്ലറിലാണ്. മിഥുന്‍ സംവിധാനം ചെയ്യുന്ന മെഡിക്കല്‍ ത്രില്ലര്‍ പ്രേക്ഷകരെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കാം. അഞ്ചാം പാതിരിക്ക് ശേഷം കുഞ്ചാക്കോ ബോബനെ തന്നെ നായകനാക്കി വേറൊരു സിനിമ ചെയ്യാന്‍ മിഥുന്‍ പദ്ധതി ഇട്ടിരുന്നു.
 
അഞ്ചാം പാതിര വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാത്ത പോകുകയാണ് ചെയ്തത്. കുഞ്ചാക്കോ ബോബന്‍-മിഥുന്‍ ചിത്രം പ്ലാന്‍ ചെയ്തത് പോലെ നടന്നില്ല. അപ്രതീക്ഷിതമായുണ്ടായ ചില തടസ്സങ്ങള്‍ കാരണം സിനിമയുടെ ഷൂട്ടിംഗ് മാറ്റിവയ്‌ക്കേണ്ടി വന്നു എന്നാണ് ഈ ചിത്രത്തെക്കുറിച്ച് സംവിധായകനായ മിഥുന്‍ പറഞ്ഞത്. ചിത്രം പൂര്‍ണ്ണമായും ഉപേക്ഷിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അഞ്ചാം പാതിരയ്ക്ക് ശേഷം അതേ ഊര്‍ജ്ജത്തോടെ എത്തിയ ടീമിന്റെ ആ സിനിമ ഇനി വെളിച്ചം കാണുമോ എന്നതാണ് കണ്ടറിയുന്നത്. 
 
ടാര്‍ബോയ്ക്ക് പിന്നാലെ സിബിഐ ആറാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നു.മിഥുന്‍ മാനുവല്‍ തോമസ് ആണ് ഇതിന് പിന്നില്‍ എന്നാണ് വിവരം. അടുത്തവര്‍ഷം ആയിരിക്കും ഇതിന്റെ ചിത്രീകരണം തുടങ്ങുക. ഇതിനിടെ രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യാന്‍ പോകുന്ന ഒരു ചിത്രത്തില്‍ മമ്മൂട്ടി നായകനായി എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആട് 3, ആറാം പാതിരിയുമാണ് ഇനി അനൗണ്‍സ് ചെയ്യാന്‍ സാധ്യതയുള്ള ചിത്രങ്ങളെന്ന് മിഥുന്‍ തന്നെ പറഞ്ഞു. ആട് 3 സിനിമ ചെയ്യാന്‍ തനിക്ക് ഒരുപാട് സമ്മര്‍ദ്ദം വരുന്നുണ്ടെന്നും എത്ര സിനിമകള്‍ ചെയ്താലും എവിടെപ്പോയാലും എല്ലാവരും ചോദിക്കുന്നത് ആട് മൂന്ന് എപ്പോള്‍ വരും എന്നാണ് എന്നും മിഥുന്‍ പറഞ്ഞു. തിരക്കഥ നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ ആട് ത്രീ സമീപഭാവിയില്‍ തന്നെ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Neru Movie: കണ്ണൂര്‍ സ്‌ക്വാഡിനേയും രോമാഞ്ചത്തിനെയും മലര്‍ത്തിയടിച്ച് നേര്; 2023ലെ ടോപ് ഫൈവ് ലിസ്റ്റ് കാണാം