Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇത് വല്ലാത്തൊരു ചാമ്പിക്കോ ആയി'; വൈറലായി കിടിലന്‍ വീഡിയോ

Models Viral Video Chaambikko Beeshma Parvam Mammootty
, ബുധന്‍, 18 മെയ് 2022 (14:42 IST)
അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം ഈ വര്‍ഷത്തെ ഏറ്റവും വലിയ തിയറ്റര്‍ വിജയങ്ങളില്‍ ഒന്നാണ്. മമ്മൂട്ടിയുടെ തന്നെ കരിയറിലെ ഏറ്റവും വലിയ ബോക്സ്ഓഫീസ് ഹിറ്റാണ് ഭീഷ്മ പര്‍വ്വം. ചിത്രത്തിലെ മമ്മൂട്ടിയുടെ മൈക്കിളപ്പ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
മാസ് ഡയലോഗുകള്‍ കൊണ്ടും ഫൈറ്റ് സീനുകള്‍ കൊണ്ടും സമ്പന്നമായിരുന്നു ഭീഷ്മ പര്‍വ്വം. അതില്‍ പലതും പിന്നീട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി. അതിലൊന്നാണ് മമ്മൂട്ടിയുടെ 'ചാമ്പിക്കോ' എന്ന ഡയലോഗ്.
 
മമ്മൂട്ടിയുടെ 'ചാമ്പിക്കോ' എന്ന ഡയലോഗുമായി നിരവധി പേരാണ് ഇതിനോടകം വീഡിയോ ചെയ്തത്. ഇപ്പോള്‍ ഇതാ ഭീഷ്മ പര്‍വ്വത്തിലെ ചാമ്പിക്കോയ്ക്ക് വെറൈറ്റി ദൃശ്യാനുഭവം നല്‍കിയിരിക്കുകയാണ് മോഡലുകളായ നിമിഷ ബിജോയും ഗൗരി സിജി മാത്യുവും ചേര്‍ന്ന്. വീഡിയോ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എത്ര കണ്ടിട്ടും മതിവരുന്നില്ല, ഇനി ഒരായിരം വര്‍ഷം കൂടി ജീവിക്കട്ടെ'; മമ്മൂട്ടിയുടെ അഭിനയത്തെ പ്രകീര്‍ത്തിച്ച് നടി കനി കുസൃതി