രമേഷ് പിഷാരടിയുടെ പേരാണ് ആദ്യം പറഞ്ഞത്,ഡെന്നിസ് ജോസഫിന്റെ ചോദ്യം, ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ മോഹന്‍ ജോസ്

കെ ആര്‍ അനൂപ്
വ്യാഴം, 1 ഡിസം‌ബര്‍ 2022 (12:12 IST)
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മോഹന്‍ ജോസ്. തന്റെ ഓരോ സിനിമ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് അദ്ദേഹം.തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫുമായുളള ഫോണ്‍ സംഭാഷണത്തിന്റെ ഓര്‍മ്മകളാണ് അദ്ദേഹം.
 
മോഹന്‍ ജോസിന്റെ വാക്കുകളിലേക്ക്
 
ഒരുമിച്ച് സിനിമ ചെയ്യാത്തപ്പോഴും കൂടെക്കൂടെ ഫോണ്‍ വിളിച്ച് ബന്ധം കാത്തു സൂക്ഷിക്കുന്ന സുഹൃത്തുക്കളില്‍ ഒരാളായിരുന്നു ഡെന്നീസ് ജോസഫ്.
'ഗാനഗന്ധര്‍വ്വന്റെ' ഷൂട്ട് പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ശേഷം ഡെന്നീസ് ജോസഫുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു.
 
 ഇടയ്‌ക്കെപ്പോഴോ ഡെന്നീസ് പറഞ്ഞു, 'ചോദിക്കാന്‍പാടില്ലാത്തതാണ്...എങ്കിലും....നിങ്ങളുടെ അഭിപ്രായത്തില്‍ ഏറ്റവും സൗമ്യനായ സംവിധായകനാരാണ്?'
'പലരുമുണ്ട്' ഞാന്‍ പറഞ്ഞു,'ഗാനഗന്ധര്‍വ്വന്റെ' ചൂട് കെട്ടടങ്ങിയിരുന്നില്ലാത്തതു കൊണ്ട് രമേശ് പിഷാരടിയുടെ പേരാണ് ആദ്യം പറഞ്ഞത്. എപ്പോള്‍ കണ്ടാലും 'ജോസേട്ടാ എന്ന് ആവേശത്തോടെ വിളിച്ചുകൊണ്ട് അടുത്തേക്കു വരുന്ന പിഷാരടി പോസിറ്റീവ് ഏനര്‍ജിയുടെ സ്രോതസുകൂടിയാണ്. പിന്നെയും ഓര്‍മ്മയില്‍ തെളിഞ്ഞ, സംവിധാനകലയില്‍ ശാന്തത പുലര്‍ത്തിയിരുന്ന സംവിധായകരുടെ പേരുകള്‍ പറഞ്ഞു. ഡെന്നീസും ഏറെ സൗമ്യനായ ഒരു സംവിധായകനായിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലാസ്സില്‍ എത്തിയതിനു പിന്നാലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

ഗവര്‍ണറുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ മദ്യപിച്ചതായി കണ്ടെത്തിയ പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിക്കും

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ആരോഗ്യമന്ത്രി

കണ്ണൂരില്‍ തെരുവുനായ ആക്രമണത്തിനെതിരെ ബോധവല്‍ക്കരണ നാടകം; നടനെ സ്റ്റേജില്‍ കയറി കടിച്ച് തെരുവുനായ

ബിഹാറിൽ വോട്ടെടുപ്പ് 2 ഘട്ടങ്ങളിൽ, നവംബർ 6,11 തീയ്യതികളിൽ, വോട്ടെണ്ണൽ 14ന്

അടുത്ത ലേഖനം
Show comments