Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛന്‍ എന്ന നിലയില്‍ എനിക്ക് ഏറെ അഭിമാനം തോന്നുന്നു: മോഹന്‍ലാല്‍

അച്ഛന്‍ എന്ന നിലയില്‍ എനിക്ക് ഏറെ അഭിമാനം തോന്നുന്നു: മോഹന്‍ലാല്‍

കെ ആര്‍ അനൂപ്

, വ്യാഴം, 18 ഓഗസ്റ്റ് 2022 (17:10 IST)
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ എഴുതിയ 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന പുസ്തകം ഫെബ്രുവരി പതിനാലിനാണ് പുറത്തിറങ്ങിയത്.വിസ്മയയുടെ കവിതകളും ചിത്രങ്ങളും ഉള്‍പ്പെടുന്ന പുസ്തകം പെന്‍ഗ്വിന്‍ ബുക്‌സ് ആണ് പുറത്തിറക്കുന്നത്. കവിതാസമാഹാരത്തിന്റെ മലയാള പരിഭാഷ 'നക്ഷത്രധൂളികള്‍' ഓഗസ്റ്റ് 19 ന് തൃശ്ശൂരില്‍ പ്രകാശനം ചെയ്യപ്പെടുകയാണെന്ന് മോഹന്‍ലാല്‍ അറിയിച്ചു.
 
'എന്റെ മകള്‍ വിസ്മയ എഴുതി പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച 'Grains of Stardust' എന്ന കവിതാസമാഹാരത്തിന്റെ മലയാള പരിഭാഷ 'നക്ഷത്രധൂളികള്‍' ഓഗസ്റ്റ് 19 ന് തൃശ്ശൂരില്‍ പ്രകാശനം ചെയ്യപ്പെടുകയാണ്. കവയിത്രി റോസ്‌മേരി പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്ക്‌സ് പുറത്തിറക്കുന്ന ഈ സമാഹാരം, എന്റെ ആത്മ മിത്രങ്ങളും എന്റെ സിനിമാ ജീവിതത്തിലെ അവിഭാജ്യവ്യക്തിത്വങ്ങളുമായ സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും ചേര്‍ന്ന് മാതൃഭൂമി ബുക്ക്സ്റ്റാളില്‍ വെച്ചാണ് പ്രകാശനം ചെയ്യുന്നത്. യുവ എഴുത്തുകാരി സംഗീതാ ശ്രീനിവാസനും പങ്കെടുക്കുന്നു. അച്ഛന്‍ എന്ന നിലയില്‍ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്!'- മോഹന്‍ലാല്‍ കുറിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വെടിക്കെട്ട് പാക്കപ്പിന് വെടിക്കെട്ട് ബിരിയാണി'; ചിത്രങ്ങളുമായി സിനിമയുടെ നിര്‍മ്മാതാവ്