Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിച്ചുവേട്ടന്റെ ഒട്ടനവധി ഗാനങ്ങളില്‍ പാടിയഭിനയിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി: മോഹന്‍ലാല്‍

ബിച്ചുവേട്ടന്റെ ഒട്ടനവധി ഗാനങ്ങളില്‍ പാടിയഭിനയിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി: മോഹന്‍ലാല്‍

കെ ആര്‍ അനൂപ്

, വെള്ളി, 26 നവം‌ബര്‍ 2021 (11:00 IST)
മോഹന്‍ലാലിന്റെ ബിച്ചുവേട്ടന്‍.സാധാരണക്കാരന്റെ ഭാഷയില്‍, ജീവിതഗന്ധിയായ വരികള്‍ സമ്മാനിച്ച, അദ്ദേഹത്തിന്റെ ഒട്ടനവധി ഗാനങ്ങളില്‍ പാടിയഭിനയിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായെന്ന് ലാല്‍ പറയുന്നു.
 
'തലമുറകള്‍ ഏറ്റുപാടുന്ന ഭാവസാന്ദ്രമായ ആയിരത്തിലധികം ഗാനങ്ങള്‍ മലയാളത്തിന് നല്‍കി പ്രിയപ്പെട്ട ശ്രീ ബിച്ചു തിരുമല വിടവാങ്ങി. അനായാസരചനയിലൂടെ വാക്കുകള്‍ക്കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത പ്രതിഭയായിരുന്നു അദ്ദേഹം.
 
സാധാരണക്കാരന്റെ ഭാഷയില്‍, ജീവിതഗന്ധിയായ വരികള്‍ സമ്മാനിച്ച, അദ്ദേഹത്തിന്റെ ഒട്ടനവധി ഗാനങ്ങളില്‍ പാടിയഭിനയിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. 
 
ഒരു കാലഘട്ടത്തില്‍, പ്രിയപ്രേക്ഷകര്‍ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച, എന്റെ ഒട്ടനേകം ഹിറ്റ് ഗാനരംഗങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നത് അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന വരികളാണെന്നത് സ്‌നേഹത്തോടെ ഓര്‍ക്കുന്നു. ബിച്ചുവേട്ടന് ആദരാഞ്ജലികള്‍.'- മോഹന്‍ലാല്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജു സൂപ്പര്‍സ്റ്റാര്‍, ദിലീപിന് അന്ന് താരപദവിയില്ല; ദിലീപുമായുള്ള വിവാഹത്തെ അന്ന് മഞ്ജുവിന്റെ വീട്ടുകാര്‍ എതിര്‍ത്തു, വിവാഹത്തിനു മുന്‍കൈ എടുത്തത് ബിജു മേനോനും കലാഭവന്‍ മണിയും