Webdunia - Bharat's app for daily news and videos

Install App

ഞാന്‍ പവര്‍ ഗ്രൂപ്പില്‍ ഉള്ള ആളല്ല, അതേ കുറിച്ച് അറിയില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മോഹന്‍ലാല്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. എല്ലാ മേഖലകളിലും അത്തരത്തിലൊരു കമ്മിറ്റി വേണം

രേണുക വേണു
ശനി, 31 ഓഗസ്റ്റ് 2024 (14:23 IST)
Mohanlal

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരസ്യ പ്രതികരണവുമായി മോഹന്‍ലാല്‍. വിവാദങ്ങളില്‍ അതിയായ സങ്കടമുണ്ടെന്നും കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങളില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും ലാല്‍ പറഞ്ഞു. 'അമ്മ' പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നത്. 
 
' ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. എല്ലാ മേഖലകളിലും അത്തരത്തിലൊരു കമ്മിറ്റി വേണം. ഇപ്പോഴത്തെ വിവാദങ്ങള്‍ മലയാള സിനിമയെ തകര്‍ക്കുന്നതാകരുത്. ഒരാളോ ഒരു സംഘടനയോ മാത്രം ക്രൂശിക്കപ്പെടരുത്. മലയാള സിനിമയിലെ ശുദ്ധീകരണത്തിനു വേണ്ടി സഹകരിക്കുമോ എന്ന ചോദ്യം പ്രസക്തമല്ല, സഹകരിക്കും. 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ രാജി എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനമാണ്. 'അങ്ങനെ പാടില്ല, ഇങ്ങനെ വേണം' എന്നൊക്കെ അഭിപ്രായമുള്ളവര്‍ ഉണ്ട്. അതുകൊണ്ട് അവരൊക്കെ വരട്ടെ. സംഘടന ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഇനിയും തുടരണം. പൂര്‍ണമായി സംഘടനയില്‍ നിന്ന് മാറിനില്‍ക്കുന്നില്ല,' മോഹന്‍ലാല്‍ പറഞ്ഞു. 
 
മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരാമര്‍ശത്തിലും ലാല്‍ പ്രതികരിച്ചു. താന്‍ അങ്ങനെയൊരു പവര്‍ ഗ്രൂപ്പില്‍ ഇല്ലെന്നും തനിക്ക് അതിനെ കുറിച്ച് അറിയില്ലെന്നും പവര്‍ ഗ്രൂപ്പ് ഉണ്ടെന്നത് ആദ്യമായിട്ടാണ് കേള്‍ക്കുന്നതെന്നും ലാല്‍ പറഞ്ഞു. 'റിപ്പോര്‍ട്ടില്‍ ആധികാരികമായി സംസാരിക്കാന്‍ ഞാന്‍ ആളല്ല. വ്യക്തിപരമായ കാരണങ്ങളും സിനിമ തിരക്കുകളും കാരണമാണ് പ്രതികരണം വൈകിയത്. ഞാന്‍ രണ്ട് തവണ ഹേമ കമ്മിറ്റിയുടെ മുന്‍പില്‍ പോയി സംസാരിച്ചിട്ടുള്ള ആളാണ്. എനിക്ക് അറിയാവുന്ന കാര്യങ്ങളാണ് ഞാന്‍ അവരോടു സംസാരിച്ചത്. 'അമ്മ' സംഘടന ഒരു കുടുംബം പോലെയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉത്തരം പറയേണ്ടത് മലയാള സിനിമ മൊത്തമാണ്. അല്ലാതെ ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികളോ 'അമ്മ' സംഘടന മാത്രമോ അല്ല,' മോഹന്‍ലാല്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിമിഷം; 'പിണറായി പെരുമ'യില്‍ ആസിഫ് അലി (വീഡിയോ)

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments