Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഹോട്ടലിലേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചു'; ഒടിയന്‍ സംവിധായകന്‍ ശ്രീകുമാറിനെതിരെ കേസ്

പരസ്യ ചിത്രത്തില്‍ അഭിനയിപ്പിക്കാം എന്നുപറഞ്ഞ് ഹോട്ടലിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം

Rape case against VA Sreekumar

രേണുക വേണു

, ശനി, 31 ഓഗസ്റ്റ് 2024 (09:12 IST)
പീഡന പരാതിയില്‍ സംവിധായകന്‍ വി.എ.ശ്രീകുമാറിനെതിരെ കേസെടുത്തു. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ മരട് പൊലീസാണ് സംവിധായകനെതിരെ കേസെടുത്തത്. ഇ-മെയില്‍ വഴിയാണ് യുവതി പരാതി നല്‍കിയത്. കൊച്ചിയിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. 
 
2020 ലാണ് കേസിനു ആസ്പദമായ സംഭവം. പരസ്യ ചിത്രത്തില്‍ അഭിനയിപ്പിക്കാം എന്നുപറഞ്ഞ് ഹോട്ടലിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. കേസ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറും. 
 
മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ സംവിധായകനാണ് ശ്രീകുമാര്‍. നിരവധി പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും; വിവാദങ്ങളെ കുറിച്ച് സംസാരിക്കും