Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അമ്മ മഴക്കാറിന് കണ്ണ് നിറഞ്ഞു', കെ.പി.എ.സി. ലളിതയ്ക്ക് ആന്തരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍

'അമ്മ മഴക്കാറിന് കണ്ണ് നിറഞ്ഞു', കെ.പി.എ.സി. ലളിതയ്ക്ക് ആന്തരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍

കെ ആര്‍ അനൂപ്

, ബുധന്‍, 23 ഫെബ്രുവരി 2022 (09:02 IST)
കെ.പി.എ.സി. ലളിതയുടെ ഓര്‍മ്മകളില്‍ മോഹന്‍ലാല്‍. അമ്മ മഴക്കാറിന് കണ്ണ് നിറഞ്ഞു എന്ന ഗാനമാണ് ഓര്‍മ്മ വരുന്നതെന്ന് ലാല്‍ പറഞ്ഞു. ഒരുപാട് നല്ല ഓര്‍മ്മകള്‍ ഉണ്ട്. സിനിമ എന്നതിലുപരി ഒരുപാട് വര്‍ഷത്തെ ബന്ധവും പരിചയമുണ്ട്. കെ.പി.എ.സി. ലളിതയ്ക്ക് ആന്തരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയതായിരുന്നു നടന്‍. തൃപ്പൂണിത്തറയിലെ മകന്‍ സിദ്ധാര്‍ത്ഥിന്റെ വീട്ടിലെത്തി മമ്മൂട്ടിയും ആന്തരാഞ്ജലി അര്‍പ്പിച്ചു. 
 
ഇന്നലെ രാത്രി പത്തരയോടെയാണ് കെ.പി.എ.സി. ലളിത തൃപ്പൂണിത്തറയിലെ മകന്‍ സിദ്ധാര്‍ത്ഥിന്റെ വീട്ടില്‍ അന്തരിച്ചത്. ഇന്ന് രാവിലെ 8 മണി മുതല്‍ 10:30 വരെ തൃപ്പൂണിത്തറ ലായം കൂത്തമ്പലത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പൊതുദര്‍ശനത്തിന് വയ്ക്കും. 
 
തൃശൂരിലെ സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനം ഉണ്ട്. വടക്കാഞ്ചേരിയിലെ ഓര്‍മ്മ എന്ന വീട്ടില്‍ നാലുമണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അമ്മയ്ക്ക് ഇടയ്ക്കിടെ ഓര്‍മ വന്നു പോയിക്കൊണ്ടിരിക്കും, അപ്പോള്‍ പറഞ്ഞതാകും'; മരണത്തോട് അടുക്കുന്ന സമയത്തും ലളിതയുടെ മനസ്സില്‍ സിനിമ മാത്രം