Webdunia - Bharat's app for daily news and videos

Install App

മലയാള സിനിമയില്‍ ഇങ്ങനെയൊരു സിനിമ ആദ്യം, ഒരുപാട് പ്രത്യേകതകളുള്ള സിനിമ: മോഹന്‍ലാല്‍

Webdunia
വ്യാഴം, 2 ഡിസം‌ബര്‍ 2021 (09:33 IST)
ആരാധകര്‍ക്കൊപ്പം മരക്കാര്‍ അറബിക്കടലിന്റെ സിംഹം കണ്ട് മോഹന്‍ലാല്‍. പൊതുവെ ആരാധകര്‍ക്കൊപ്പം ഫാന്‍സ് ഷോയ്ക്ക് കുടുംബസമേതം മോഹന്‍ലാല്‍ എത്താറില്ല. മരക്കാര്‍ വളരെ സ്‌പെഷ്യല്‍ സിനിമയായതുകൊണ്ടാണ് ഫാന്‍സ് ഷോയ്ക്ക് വന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മലയാള സിനിമയില്‍ ഇങ്ങനെയൊരു സിനിമ ആദ്യമായാണെന്നും സൂപ്പര്‍താരം കൂട്ടിച്ചേര്‍ത്തു. കൊച്ചി സരിത തിയറ്ററിലെത്തിയാണ് മോഹന്‍ലാല്‍ കുടുംബസമേതം മരക്കാര്‍ കണ്ടത്. ആദ്യ പകുതിക്ക് ശേഷം മാധ്യമങ്ങളോട് ലാല്‍ സംസാരിച്ചു. 
 
'സിനിമ കണ്ടോണ്ടിരിക്കുവല്ലേ, മുഴുവന്‍ കഴിയട്ടെ. തീര്‍ച്ചയായും നല്ല ആവേശത്തിലാണ് സിനിമ കണ്ടോണ്ടിരിക്കുന്നത്. എല്ലാവരും നന്നായി എന്‍ജോയ് ചെയ്താണ് സിനിമ കാണുന്നത്. തീര്‍ച്ചയായിട്ടും തിയറ്ററില്‍ കാണേണ്ട സിനിമ തന്നെയാണ്. ഭാഗ്യവശാല്‍ ചിത്രം തിയറ്ററില്‍ കാണിക്കാന്‍ പറ്റി. ഇത് വളരെ പ്രത്യേക സാഹചര്യമാണ്. പ്രത്യേക സിനിമയാണ്. എല്ലാവര്‍ക്കും ആവേശം തരുന്ന സിനിമയാണ്. ആ സിനിമ തിയറ്ററില്‍ കാണാന്‍ ആഗ്രഹിച്ച ഒരാളാണ് ഞാന്‍. മലയാള സിനിമയില്‍ ഇങ്ങനെയൊരു സിനിമ തന്നെ ആദ്യമാണ്. ഒരുപാട് പ്രത്യേകതകളുള്ള സിനിമ,' മോഹന്‍ലാല്‍ പറഞ്ഞു. 
 
മോഹന്‍ലാല്‍ സംസാരിക്കുന്നതിനിടെ ഒരു ആരാധകന്‍ മുദ്രാവാക്യം വിളിച്ചു. ഈ ആരാധകനെ മോഹന്‍ലാല്‍ സ്നേഹത്തോടെ തിരുത്തുന്നുണ്ട്. 'മോനേ, ഒന്നു മിണ്ടാതിരിക്ക് മോനേ,' എന്ന് പറയുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം.
 


കൊച്ചി സരിതാ തിയറ്ററിലാണ് മോഹന്‍ലാലും കുടുംബവും എത്തിയത്. ആരാധകരുടെ തിക്കും തിരക്കും കാരണം അരമണിക്കൂര്‍ മോഹന്‍ലാല്‍ കാറില്‍ തന്നെ ഇരിന്നു. പിന്നീട് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ടാണ് മോഹന്‍ലാലിനെ തിയറ്ററിനുള്ളിലേക്ക് കൊണ്ടുപോയത്. മരക്കാര്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. കറുത്ത ഷര്‍ട്ട് ധരിച്ചാണ് മോഹന്‍ലാല്‍ തിയറ്ററിലെത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡെങ്കിപ്പനി മരണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്; ആറു വര്‍ഷത്തിനിടെ മരിച്ചത് 301 പേര്‍

സിദ്ദിഖിനു കുരുക്ക് മുറുകുന്നു; കുറ്റപത്രം ഉടന്‍

ഇന്ത്യക്കാര്‍ അപമാനിതരായെന്ന വിമര്‍ശനം; യുഎസിന്റെ ഭാഗത്തു തെറ്റൊന്നും ഇല്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ, മൂന്നാം ബാച്ച് അമൃത്സറിലെത്തി

റാന്നി പെരുനാട്ടിലെ സിഐടിയു പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അഞ്ചുപേര്‍ ഒളിവില്‍

മോദി മടങ്ങിയതിന് പിന്നാലെ ഇന്ത്യയിലെ പോളിംഗ് ശതമാനം ഉയര്‍ത്തുന്നതിനായി അമേരിക്ക അനുവദിച്ച ഫണ്ട് റദ്ദാക്കി ഇലോണ്‍ മസ്‌ക്

അടുത്ത ലേഖനം
Show comments