Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

മലയാളത്തിൽ ഇങ്ങനെയൊരു പ്രമേയം ആദ്യമായിരിക്കും, മോൺസ്റ്ററിനെ പറ്റി മോഹൻലാൽ

monster
, ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (13:16 IST)
ഏറെ സവിശേഷതകൾ നിറഞ്ഞ സിനിമയാണ് മോൺസ്റ്ററെന്ന് മോഹൻലാൽ. വളരെ അപൂർവമായാണ് ഇത്തരം സിനിമകളിൽ അഭിനയിക്കാൻ സാധിക്കുന്നതെന്നും അതിൽ സന്തോഷമുണ്ടെന്നും മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.
 
എന്നിനെ നടനെ സംബന്ധിച്ചിടത്തോളം ഒരുപാട് സവിശേഷതകളുള്ള ചിത്രമാണ് ഇത്. ഒരുപാട് സർപ്രൈസ് എലമെൻ്റുകളിൽ ഇതിലുണ്ട്. പ്രമേയം തന്നെയാൺ ഇതിൻ്റെ പ്രത്യേകത. മലയാളത്തിൽ ആദ്യമായിരിക്കും ഇങ്ങനെയൊരു പ്രമേയം ധൈര്യപൂർവം അവതരിപ്പിക്കുന്നത്. തിരക്കഥ തന്നെയാണ് സിനിമയിലെ നായകനും വില്ലനും. ഇത്രയെ മോൺസ്റ്ററിനെ പറ്റി പറയാനാകു. വളരെ അപൂർവമായാണ് ഇത്തരം സിനിമകളിൽ അഭിനയിക്കാൻ നടനെന്ന രീതിയിൽ സാധിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.
 
മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹൻലാൽ, ഉദയകൃഷ്ണ ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരേസമയം മൂന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍, റിലീസ് പ്രഖ്യാപിച്ച് മൈക്ക്