Webdunia - Bharat's app for daily news and videos

Install App

മലയാളത്തിലെ ഏറ്റവും അണ്ടർറേറ്റഡ് ആയ മൾട്ടിസ്റ്റാർ ചിത്രം അതാണ്; മോഹൻലാൽ പറയുന്നു

നിഹാരിക കെ.എസ്
ശനി, 31 മെയ് 2025 (11:00 IST)
മലയാളത്തിൽ നിരവധി മൾട്ടിസ്റ്റാർ ചിത്രങ്ങൾ സംഭവിക്കാറുണ്ട്. സത്യൻ, മധു, പ്രേംനസീർ കാലം മുതൽക്കേ അത് സംഭവിക്കാറുണ്ട്. മമ്മൂട്ടി-മോഹൻലാൽ കോംബോ ഏകദേശം അൻപതിലധികം സിനിമയിൽ ഒന്നിച്ചിട്ടുണ്ട്. മലയാളത്തട്ടിലെ യുവനടന്മാരും ഇക്കാര്യത്തിൽ പിന്നോട്ടല്ല. മലയാളത്തിലെ ഏറ്റവും വലിയ മൾട്ടിസ്റ്റാർ ചിത്രം ട്വിന്റി ട്വിന്റി ആണ്. ദിലീപ് നിർമിച്ച സിനിമയിൽ മലയാള സിനിമയിലെ എല്ലാ താരങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴിതാ, മലയാളത്തിലെ ഏറ്റവും അണ്ടർറേറ്റഡ് ആയ മൾട്ടിസ്റ്റാർ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.
 
ദേശാടനക്കിളി കരയാറില്ല എന്നത് പോലെ തന്നെ, കരിയിലക്കാറ്റു പോലെയും അണ്ടർറേറ്റഡ് ആയ സിനിമയാണെന്ന് മോഹൻലാൽ പറയുന്നു.  തന്റെ അഭിപ്രായത്തിൽ മലയാളത്തിലെ ഏറ്റവും അണ്ടർറേറ്റഡ് ആയ മൾട്ടിസ്റ്റാർ ചിത്രമാണ് കരിയിലക്കാറ്റു പോലെ എന്നാണ് മോഹൻലാൽ പറയുന്നത്. പത്മരാജന്റെ 80 ആം പിറന്നാളിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
'ദേശാടനക്കിളി കരയാറില്ല എന്ന സിനിമ പോലെ തന്നെ, അല്ലെങ്കിൽ അതിനേക്കാളും അണ്ടർറേറ്റഡ് ആയ സിനിമയാണ് കരിയിലക്കാറ്റു പോലെ. മലയാളത്തിൽ ഇന്നോളമിറങ്ങിയ മൾട്ടിസ്റ്റാർ ചിത്രങ്ങളിൽ ഏറ്റവും അണ്ടർറേറ്റഡ് ആയ മൾട്ടിസ്റ്റാർ ചിത്രമാണത്. എന്നാൽ, അഭിനേതാവ് എന്ന നിലയിൽ ഏറ്റവും സംതൃപ്തി നൽകിയ കഥാപാത്രമായിരുന്നു അതിലേത്. എനിക്ക് ലഭിച്ച മികച്ച പോലീസ് കഥാപാത്രങ്ങളിൽ ഒന്നായിരുന്ന അത്', മോഹൻലാൽ പറഞ്ഞു.   

അതേസമയം, പി. പത്മരാജൻ‎ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് കരിയിലക്കാറ്റു പോലെ. മോഹൻലാൽ, മമ്മൂട്ടി, റഹ്‌മാൻ, കാർത്തിക, ശ്രീപ്രിയ, ഉണ്ണിമേരി, ജലജ എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സുധാകർ പി. നായറിന്റെ (സുധാകർ മംഗളോദയം) ശിശിരത്തിൽ ഒരു പ്രഭാതം എന്ന റേഡിയോ നാടകത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ചിത്രം, ഒരു പ്രസിദ്ധ ചലച്ചിത്ര സംവിധായകന്റെ മരണവും അതിന്റെ അന്വേഷണവും ആക്കിയിരുന്നു പറഞ്ഞത്. മലയാളത്തിലെ മികച്ച ഒരു മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ ഈ ഗ്രാമം 'യുപിഎസ്സി ഫാക്ടറി' എന്നറിയപ്പെടുന്നു, 75 വീടുകളിലായി 47 ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍

പൂച്ചയ്ക്ക് ഭക്ഷണം കൊടുത്ത ശേഷം തലയും ശരീരഭാഗങ്ങളും അറുത്ത് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഇട്ട് യുവാവ്; സംഭവം പാലക്കാട്

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; ഐറ്റി മേഖലയില്‍ ജോലി ചെയ്യുന്ന 80 ശതമാനം പേരിലും ഫാറ്റിലിവര്‍!

കന്യാസ്ത്രീകളുടെ അറസ്റ്റിലെ ഇടപെടല്‍; ബിജെപിയില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പടയൊരുക്കം

പ്രഭാത നടത്തത്തിനിടെ കോണ്‍ഗ്രസ് എം പിയുടെ 4 പവന്റെ സ്വര്‍ണമാല കവര്‍ന്നു.കഴുത്തിന് പരുക്ക്

അടുത്ത ലേഖനം
Show comments