Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മനുഷ്യസ്‌നേഹിയുമായിരുന്നു'; ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് മോഹന്‍ലാല്‍

'മനുഷ്യസ്‌നേഹിയുമായിരുന്നു'; ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് മോഹന്‍ലാല്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 18 ജൂലൈ 2023 (13:13 IST)
ഇന്ന് രാവിലെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലികളുമായി ഒട്ടേറെ പേരാണ് എത്തിയത്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. പ്രഥമ പരിഗണന ജനങ്ങള്‍ക്കായിരുന്ന നേതാവായിരുന്നു ഉമ്മന്‍ചാണ്ടി എന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു.
 
'പ്രഥമപരിഗണന എപ്പോഴും ജനങ്ങള്‍ക്ക് നല്‍കിയ പ്രിയപ്പെട്ട നേതാവും, സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്‌നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സര്‍. വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീര്‍ഘവീഷണവും ഇച്ഛാശക്തിയുമുള്ള, കര്‍മ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേര്‍ത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വേദനയോടെ ആദരാഞ്ജലികള്‍',-മോഹന്‍ലാല്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റി