Webdunia - Bharat's app for daily news and videos

Install App

'മരക്കാര്‍'ന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു, അണിയറയില്‍ പുതിയ ചിത്രം ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ഏപ്രില്‍ 2021 (15:09 IST)
മരക്കാറിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു.ഒരു സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമാണ് മനസ്സില്‍ ഉള്ളത് എന്ന് പ്രിയദര്‍ശന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഈ സിനിമയുടെ രചനയും താന്‍ തന്നെയാണ് ഒരുക്കുന്നത് എന്ന വിവരവും അദ്ദേഹം പങ്കുവെച്ചു.
 
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസനും ജീത്തു ജോസഫ് ചിത്രം റാമും കഴിഞ്ഞതിനുശേഷം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണിന് മുമ്പ് മോഹന്‍ലാല്‍ റാമില്‍ അഭിനയിക്കുകയായിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് പകുതിയോളം പൂര്‍ത്തിയായി. 
 
മരക്കാര്‍ അറബിക്കടലിന്റെ സിംഹം മെയ് 13 ന് ലോകമെമ്പാടും റിലീസ് ചെയ്യും.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ചു ഭാഷകളിലായി അറുപതിലധികം രാജ്യങ്ങളിലാവും പ്രദര്‍ശനത്തിനെത്തുക. 100 കോടിയോളം ബജറ്റില്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments