Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധനുഷിന്റെ 'കര്‍ണന്‍'ന് ആശംസകളുമായി മോഹന്‍ലാല്‍,ഏപ്രില്‍ 9 ന് തീയേറ്ററുകളിലേക്ക്

ധനുഷിന്റെ 'കര്‍ണന്‍'ന് ആശംസകളുമായി മോഹന്‍ലാല്‍,ഏപ്രില്‍ 9 ന് തീയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്

, വെള്ളി, 2 ഏപ്രില്‍ 2021 (12:46 IST)
ധനുഷ് നായകനായി എത്തുന്ന 'കര്‍ണന്‍' റിലീസിന് ഒരുങ്ങുകയാണ്. ഏപ്രില്‍ 9 ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയ്ക്കും ധനുഷിനും ആശംസകളുമായി മോഹന്‍ലാല്‍. ചിത്രത്തിന്റെ കേരളത്തിലെ വിതരണവകാശം ആശിര്‍വാദ് സിനിമാസാണ് സ്വന്തമാക്കിയിരിക്കുന്നത്.മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക. ലാലും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.
 
അടുത്തിടെ പുറത്തിറങ്ങിയ ടീസറിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളുന്ന ഒരു യോദ്ധാവായാണ് 'കര്‍ണന്‍' ടീസറില്‍ ധനുഷിനെ കാണാനായത്. ഗ്രാമത്തിലെ മുഴുവന്‍ ണ്‍ ജനങ്ങളുടെയും പ്രതീക്ഷയായി, കുതിരപ്പുറത്ത് കയ്യില്‍ ഒരു വാളുമായി വരുന്ന ധനുഷിന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചുകഴിഞ്ഞു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് ചിത്രത്തിന്റെ നിര്‍മാണം. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നമ്പി നാരായണനായി ജീവിച്ച് മാധവന്‍, വണ്‍ മില്യണ്‍ പ്ലസ് കാഴ്ചക്കാരുമായി റോക്കറ്ററി ട്രെയിലര്‍