'മോനെ ലാലേട്ടനാടാ'; ആ വിളി ഒരു സമാധാനമായിരുന്നു, ചേട്ടനായി കൂടെ നിന്ന മോഹന്‍ലാലിനെ കുറിച്ച് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍

കെ ആര്‍ അനൂപ്
ശനി, 21 മെയ് 2022 (08:53 IST)
നടന വിസ്മയം മോഹന്‍ലാല്‍ ഇന്ന് തന്റെ 62-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അദ്ദേഹത്തിന്റെ ആരാധകരും സുഹൃത്തുക്കളും ആശംസകളുമായി എത്തിക്കഴിഞ്ഞു.ഖത്തറില്‍ പിറന്നാളാഘോഷിക്കുന്ന ലാലിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.സുചിത്രയും ആന്റണി പെരുമ്പാവൂരും ഭാര്യയും ആഘോഷത്തിന്റെ ഭാഗമായി. പിറന്നാള്‍ ദിനത്തില്‍ സംവിധായകന്‍ വിനോദ് ഗുരുവായൂരിന് പറയാനുള്ളത് മോനെ ലാലേട്ടനാടാ എന്ന് പറഞ്ഞുകൊണ്ട് ഒരു ചേട്ടനായി കൂടെ നിന്ന മോഹന്‍ലാലിനെ കുറിച്ചാണ്.
 
'എന്റെ മാധവ് ഞങ്ങളെ വിട്ട് പിരിഞ്ഞപ്പോള്‍... ജീവിതം ഏറ്റവും സങ്കടം അനുഭവിച്ച നിമിഷം... മോനെ ലാലേട്ടനാടാ എന്ന ഒരു വിളിയുണ്ടല്ലോ ഒരു സമാധാനമായിരുന്നു.. പിന്നെ പല സമയങ്ങളില്‍ വിളിച്ചു.. മനസ്സിന് ആശ്വാസം നല്‍കാന്‍ പറഞ്ഞ വാക്കുകള്‍.. ഒരു ചേട്ടനായി കൂടെ നിന്ന എന്റെ ലാലേട്ടന് ഒരായിരം പിറന്നാള്‍ ആശസകള്‍'- വിനോദ് ഗുരുവായൂര്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട് മീറ്ററുകളുടെ വാടക അഞ്ചിരട്ടി വര്‍ധിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം

സോഷ്യല്‍ മീഡിയ എക്സ് ഇന്ത്യയില്‍ മുതിര്‍ന്നവര്‍ക്കായുള്ള എല്ലാത്തരം ലൈംഗിക ഉള്ളടക്കങ്ങളും നിരോധിച്ചു

യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇറാനില്‍ മരിച്ചവരുടെ എണ്ണം 787 ആയി

പെണ്‍മക്കള്‍ക്ക് വിഷം കൊടുത്ത ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു; മൂത്ത മകള്‍ മരിച്ചു

ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു; 14 മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കഴിയുന്ന പൗരന്മാരോട് ഉടന്‍ മടങ്ങാന്‍ യുഎസ്

അടുത്ത ലേഖനം
Show comments