Publish Date: Wed, 18 May 2022 (12:45 IST)
Updated Date: Wed, 18 May 2022 (12:49 IST)
നടനും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂര്‍ 'ബറോസ്' ടീമിനൊപ്പം മുഴുവന്‍ സമയവും ചിത്രീകരണ സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
ഇരുപതു ലക്ഷം രൂപയാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഒരു ദിവസത്തെ ചിലവ്. ഗോപന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ടീം ചിത്രീകരണത്തിനിടയില്‍ പകര്‍ത്തിയ ആന്റണി പെരുമ്പാവൂരിന്റെ വീഡിയോയാണ് വൈറലാകുന്നത്.
ആധുനിക സാങ്കേതിക ഉപകരണങ്ങളും ലൈറ്റുകളും ഒക്കെയായി ഒരു ഹോളിവുഡ് നിലവാരത്തിലുള്ള സിനിമയായാണ് ബറോസ് ഒരുങ്ങുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു.
മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തില്‍ ബോക്‌സിംഗ് താരമായി ലാല്‍ എത്തും. അതിനുള്ള പരിശീലനങ്ങള്‍ ഇപ്പോഴേ തന്നെ അദ്ദേഹം തുടങ്ങിയെന്ന് തോന്നുന്നു.