Webdunia - Bharat's app for daily news and videos

Install App

‘ഒടിയന്‍’; പുലിമുരുകന് ശേഷം മറ്റൊരു ബ്രഹ്മാണ്ഡചിത്രവുമായി മോഹന്‍ലാല്‍ !

മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രവുമായി ‘ഒടിയന്‍’ വരുന്നു

Webdunia
ഞായര്‍, 26 മാര്‍ച്ച് 2017 (15:47 IST)
മലയാള സിനിമാചരിത്രത്തിലെ എല്ലാ റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച പുലിമുരുകന് ശേഷം മറ്റൊരു ബ്രഹ്മാണ്ഡചിത്രവുമായി മോഹന്‍ലാല്‍ എത്തുന്നു. ‘ഒടിയന്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയില്‍ മോഹന്‍ലാലിനൊപ്പം ഇന്ത്യന്‍ സിനിമയിലെ ഒരു പ്രധാന താരവുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബ്രഹ്മാണ്ഡചിത്രം നിര്‍മിക്കുന്നത്. 
 
മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായി ’ഒടിയന്‍’ മാറുമെന്നാണ് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. പ്രകടന മികവിനൊപ്പം തന്നെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയഅവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ‘ഒടിയ’ന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.  
 
മഞ്ജുവാര്യര്‍ നായികയാകുന്ന ഈ ചിത്രത്തില്‍ കരുത്തുറ്റ പ്രതിനായകനായി പ്രകാശ് രാജാണ് എത്തുന്നത്. പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് ചിത്രത്തിലെ ആക്ഷന്‍രംഗങ്ങളൊരുക്കുന്നത്. ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ഇഫക്ടുകളുടെ അനന്യാനുഭവമാകും ‘ഒടിയന്‍’ എന്ന ബ്രഹ്മാണ്ഡചിത്രം സമ്മാനിക്കുകയെന്നാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്യുന്നത്. 
 
75കോടി ക്ലബ്ബിലെത്തിയ ‘ഒപ്പ’ത്തിനുശേഷം ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രമാണ് ‘ഒടിയന്‍’. ഒരു നാടോടിക്കഥയുടെ സ്വപ്നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന ചിത്രമായിരിക്കും ‘ഒടിയന്‍’. മെയ് 25ന് ചിത്രീകരണം തുടങ്ങുന്ന ‘ഒടിയന്റെ’ പ്രധാന ലൊക്കേഷനുകള്‍ തസറാക്ക്, പാലക്കാട്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ഹൈദരാബാദ്, ബനാറസ്എന്നിവിടങ്ങളാണ്.

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാം; നിബന്ധനകള്‍ ഇങ്ങനെ

സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന് പരാതി; 'ആറാട്ട് അണ്ണന്‍' അറസ്റ്റില്‍

ഒരൊറ്റ പാകിസ്ഥാനിയും രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കണം, എല്ലാ മുഖ്യമന്ത്രിമാരെയും ഫോണിൽ വിളിച്ച് അമിത് ഷാ

മുണ്ട് മടക്കി കുത്താനും തെറി പറയാനും അറിയാമെന്ന് ബിജെപി പ്രസിഡന്റ്; ലൂസിഫര്‍ ഞങ്ങളും കണ്ടിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ

കേരളത്തിലുള്ളത് 102 പാകിസ്ഥാൻ പൗരന്മാർ, ഉടൻ തിരിച്ചുപോകാൻ നിർദേശം

അടുത്ത ലേഖനം
Show comments