Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളികളുടെ സ്വകാര്യ അഹങ്കാരത്തിന് 56 വയസ്സ് ; പിറന്നാൾ ദിനത്തിൽ മോഹൻലാലിന് ഇത് ഇരട്ടി മധുരം

മെയ് 21 മോഹൻലാൽ ആരാധകർ നെഞ്ചോട് ചേർത്തുവെച്ച ദിവസം. അദ്ദേഹത്തിന്റെ പിറന്നാൾ ദിനം. സുന്ദരനും കോമളനും വിസ്മയത്തിൽ മാന്ത്രികനും അഭിനയത്തിൽ രാജാവുമാണ് മലയാളികൾക്ക് മോഹൻലാൽ. മലയാളികളുടെ മനസ്സിൽ ഈ അഭിനയതാരം

മലയാളികളുടെ സ്വകാര്യ അഹങ്കാരത്തിന് 56 വയസ്സ് ; പിറന്നാൾ ദിനത്തിൽ മോഹൻലാലിന് ഇത് ഇരട്ടി മധുരം
, ശനി, 21 മെയ് 2016 (11:24 IST)
മെയ് 21 മോഹൻലാൽ ആരാധകർ നെഞ്ചോട് ചേർത്തുവെച്ച ദിവസം. അദ്ദേഹത്തിന്റെ പിറന്നാൾ ദിനം. സുന്ദരനും കോമളനും വിസ്മയത്തിൽ മാന്ത്രികനും അഭിനയത്തിൽ രാജാവുമാണ് മലയാളികൾക്ക് മോഹൻലാൽ. മലയാളികളുടെ മനസ്സിൽ ഈ അഭിനയതാരം ചേക്കേറിയിട്ട് വർഷങ്ങളാകുന്നു. മലയാളികൾ ഇരുകയ്യും നീട്ടിയായിരുന്നു ലാലിനെ സ്വീകരിച്ചത്. ഈ പിറന്നാൾ ദിനത്തിൽ ലാലിന് ഇരട്ടി മധുരമാണ് നൽകുന്നത്. രണ്ട് ചിത്രത്തിന്റെ ടീസറുകളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിരിക്കുന്നത്.
 
വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്റെ ടീസറിനൊപ്പം മോഹന്‍ലാലിന്റെ മറ്റൊരു ബിഗ് ബജറ്റ്  തെലുങ്ക് ചിത്രമായ ജനതാ ഗാരേജിന്റെ ടീസറും പുറത്തിറങ്ങി. നൂറ് കോടിയിലാണ് ചിത്രം ഒരുക്കുന്നത്. ഉണ്ണി മുകുന്ദന്‍, നിത്യാ മേനോന്‍, സമാന്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.
 
1960 മേയ് 21 ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി ജനിച്ച മോഹന്‍ലാല്‍ ഇന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ലാലേട്ടനാണ്. അഭിനയം കൊണ്ട് കൊടുമുടി കീഴടക്കുമെന്ന് പോലും ആരാധകർക്ക് തോന്നും. അത്രയ്ക്ക് ലളിതവും മഹനീയവുമാണ് ലാലിന്റെ അഭിനയം. ആറാം തമ്പുരാനായും നരസിംഹമായും വെള്ളിത്തിരയിൽ ലാൽ ആടിത്തിമർക്കുമ്പോൾ മലയാളികൾ ആ താരത്തെ നെഞ്ചോട് ചേർക്കുകയായിരുന്നു. 
 
നടനായും ഗായകനായും നിര്‍മ്മാതാവായും കളിക്കളത്തിലെ ആവേശപ്പൂരത്തില്‍ ക്രിക്കറ്ററായുമൊക്കെ ലാല്‍ ആരാധകരെ വിസ്മയിപ്പിക്കുകയാണ് എപ്പോഴും. അദ്ദേഹമെന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. ഇനിയും നല്ല സിനിമകളിലൂടെ മികച്ച കഥാപാത്രത്തിലൂടെ ആരാധകരുടെ ഓർമയിൽ നിറഞ്ഞ് നിൽക്കട്ടെയെന്ന് ആശംസിക്കുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നരഭോജികളായ വരയൻ കടുവകൾക്ക് അന്തകനാകൻ അവതാരമെടുത്തവൻ വരുന്നു.... മുരുകൻ! ഇടഞ്ഞാൽ നരസിംഹമാ.... നരസിംഹം !