Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാലിനായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ എത്രയെന്നറിയുമോ? ഞെട്ടിക്കുന്ന സിനിമകൾ വരുന്നു!

പ്രൊജക്ടുകൾ ഒപ്പിട്ടുകൂട്ടുകയാണ് മോഹൻലാൽ. രണ്ട് മൂന്ന് വർഷത്തേക്ക് ഡേറ്റ് കൊടുത്തു കഴിഞ്ഞു. അദ്ദേഹത്തെ നായകനായി അണിയറയിൽ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങളാണ്. പതിനഞ്ച് ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി അണിയറയിൽ തയ്യാറായികൊണ്ടിരിക്കുന്നത്. ഇതിൽ രണ്ടെണ

മോഹൻലാൽ
, ശനി, 25 ജൂണ്‍ 2016 (10:31 IST)
പ്രൊജക്ടുകൾ ഒപ്പിട്ടുകൂട്ടുകയാണ് മോഹൻലാൽ. രണ്ട് മൂന്ന് വർഷത്തേക്ക് ഡേറ്റ് കൊടുത്തു കഴിഞ്ഞു. അദ്ദേഹത്തെ നായകനായി അണിയറയിൽ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങളാണ്. പതിനഞ്ച് ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി അണിയറയിൽ തയ്യാറായികൊണ്ടിരിക്കുന്നത്. ഇതിൽ രണ്ടെണ്ണം തെലുങ്ക് ചിത്രങ്ങളും. കൂടാതെ 13 ചിത്രങ്ങൾക്കായുള്ള ചർച്ചകളും അണിയറയിൽ നടക്കുന്നുണ്ട്.
 
ജോൺ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലാണ് നടൻ. 2018ലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. മുരളി ഗോപിയും ലാലിന്റെ ഡേറ്റ് വാങ്ങിയിട്ടുണ്ട്. ബ്ലസി സംവിധാനം ചെയ്യുന്ന ഒരു ബയോഗ്രഫി ചിത്രത്തിലും ലാല്‍ അഭിനയിക്കും. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ലാല്‍ ജോസും മോഹന്‍ലാലും ഒടുവില്‍ ഒന്നിയ്ക്കുകയാണ്. ആന്റണി പെരുമ്പാവൂരാണ് ഇവര്‍ ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രം നിര്‍മിയ്ക്കുന്നത്.
 
ബി ഉണ്ണികൃഷ്ണന്റെ ചിത്രത്തിലും ലാൽ ഒന്നിക്കും. ജി പ്രജിത്തിന്റെ 'ബെൻസ് വാസു', മേജർ രവിയുടെ പേരിടാത്ത ചിത്രം, ജിബു ജേക്കബിന്റെ പുതിയ സിനിമ, പ്രിയദർശന്റെ 'ഒപ്പം', 'ജനതഗരെജ' എന്ന തെലുങ്ക് ചിത്രം, വൈശാഖിന്റെ 'പുലിമുരുകൻ', സിദ്ധാർത്ഥ് ഭരതന്റെ പുതിയ പടം തുടങ്ങിയവയാണ് ലാലിന്റെ വരാനുള്ള സിനിമകൾ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ടെലിവിഷന്‍ സീരിയലുകള്‍ക്ക് നിയന്ത്രണം; സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കത്ത് നല്‍കി