കഥ കേട്ടപ്പോള്‍ ആവേശഭരിതനായി, ഉടനെ ഷൂട്ട് ചെയ്യണമെന്ന് മോഹന്‍ലാല്‍,എല്‍ 360നെ കുറിച്ച് സംവിധായകന്‍ തരുണ്‍മൂര്‍ത്തി

കെ ആര്‍ അനൂപ്
ബുധന്‍, 20 മാര്‍ച്ച് 2024 (14:33 IST)
mohanlal
മോഹന്‍ലാലിന്റെ പുതിയ സിനിമയെ കുറിച്ചാണ് എങ്ങും ചര്‍ച്ച.L360 എന്ന പേരില്‍ അറിയപ്പെടുന്ന ചിത്രം തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം ചെയ്യുന്നത്. ഒരുപാട് മികച്ച നിമിഷങ്ങള്‍ വരാനിരിക്കുന്ന സിനിമയില്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ തന്നെ വെളിപ്പെടുത്തി. നടന്‍ യുഎസിലേക്ക് പോകുന്നതിന് മുമ്പാണ് കഥയുടെ ആദ്യ പകുതി കേട്ടത്. തിരിച്ചെത്തിയ ശേഷം രണ്ടാം പകുതിയും കേട്ടു. സിനിമയുടെ കഥ പറയുമ്പോള്‍ ഓരോ രംഗത്തെക്കുറിച്ചും വലിയ കൗതുകമായിരുന്നു മോഹന്‍ലാലിന് എന്ന് തരുണ്‍ മൂര്‍ത്തി പറയുന്നു.
 
കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹന്‍ലാല്‍ പറഞ്ഞതെന്നും എല്‍ 360 വൈകാതെ തന്നെ തുടങ്ങാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു, അതിനാലാണ് ഏപ്രിലില്‍ ചിത്രീകരണം നടത്താന്‍ തീരുമാനിച്ചതെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു.
 
രജപുത്ര നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറായി മോഹന്‍ലാല്‍ വേഷമിടും. ലാല്‍ ഒരു റിയലിസ്റ്റിക് നായിക കഥാപാത്രത്തെ ആകും സിനിമയില്‍ അവതരിപ്പിക്കുക. സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതത്തെയും തൊടുന്ന തരത്തിലുള്ള കഥയാണ് ചിത്രം പറയാനിരിക്കുന്നത്.തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍.  
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

അടുത്ത ലേഖനം