Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാമന്തയെ വേദനിപ്പിക്കാന്‍ ഇല്ല, കോടികള്‍ തന്നാലും നാഗ ചൈതന്യയുടെ സിനിമകള്‍ വേണ്ടെന്ന് താരപുത്രിയായ നടി

Not to hurt Samantha

കെ ആര്‍ അനൂപ്

, ബുധന്‍, 20 മാര്‍ച്ച് 2024 (09:07 IST)
നടി സാമന്തയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം നാഗ ചൈതന്യ സിനിമ ലോകത്ത് സജീവമാണ്. അതിനിടെ ബോളിവുഡില്‍ പോലും അദ്ദേഹം മുഖം കാണിച്ചു. പുതിയ സിനിമകള്‍ ഇതിനിടെ പ്രഖ്യാപിക്കുകയും ചെയ്തു.നാഗ ചൈതന്യയുടെ കൂടെ അഭിനയിക്കാന്‍ ഓഫര്‍ വന്നിട്ടും വേണ്ടെന്ന് വച്ചിരിക്കുകയാണ് യുവനടി.താരപുത്രിയുമായ വരലക്ഷ്മി തനിക്ക് മുന്നിലെത്തിയ ഓഫര്‍ നിഷേധിച്ചിരിക്കുകയാണ്.
 
 
വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ വരലക്ഷ്മി നാഗയുടെ സിനിമയില്‍ അഭിനയിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.
രാധമോഹന്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഈ സിനിമയെ പറ്റി പിന്നീട് യാതൊരു വിവരവും പുറത്തു വന്നില്ല.
 
വരലക്ഷ്മിയും സാമന്തയും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഇരുവര്‍ക്കും ഇടയിലുള്ള സൗഹൃദത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.അതുകൊണ്ട് തന്നെ നാഗ ചൈതന്യയുടെ സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് വന്നപ്പോള്‍ അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു വരലക്ഷ്മി. പുതിയ സിനിമയില്‍ അഭിനയിക്കാന്‍ കോടികള്‍ ഓഫര്‍ വന്നിട്ടുണ്ട്. എന്നാല്‍ എന്ത് പറഞ്ഞാലും തനിക്ക് ആ സിനിമ വേണ്ടെന്നു നിലപാടിലാണ് വരലക്ഷ്മി.
 
എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യാവസ്ഥ എന്താണെന്ന് കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ആഴ്ച ആയിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം നടന്നത്. വിവാഹത്തോട് അനുബന്ധിച്ച് സിനിമയില്‍ നിന്ന് താരം മാറിനില്‍ക്കുമോ എന്നത് ഇനി കണ്ടറിയണം.
 
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാക്കോച്ചനും ഫഹദും മാത്രമല്ല, മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപിയും ! വരുന്നത് മലയാളത്തിന്റെ 'വിക്രം'