Webdunia - Bharat's app for daily news and videos

Install App

ചികിത്സ കഴിഞ്ഞ് താടി വളര്‍ത്തിയ മോഹന്‍ലാല്‍, രജനികാന്തും കമല്‍ഹാസനും വന്നില്ല, ഒടുവില്‍ സമ്മതം മൂളി ലാല്‍, 26 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നത് !

കെ ആര്‍ അനൂപ്
തിങ്കള്‍, 8 ജനുവരി 2024 (12:11 IST)
Rajinikanth Mohanlal Kamal Haasan
എത്ര കണ്ടാലും മതിവരാത്ത സിബി മലയില്‍ ചിത്രമായ 'സമ്മര്‍ ഇന്‍ ബത്‌ലഹേം' റിലീസ് ആയിട്ട് 26 വര്‍ഷങ്ങള്‍ പിന്നിടുന്നു. സിനിമയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.സുരേഷ് ഗോപിയുടെ ഡെന്നിസിന്റെ ഫാമിലേക്ക് അവധിക്കാലം ആഘോഷിക്കാനായി എത്തുന്ന മുത്തശ്ശനും മുത്തശ്ശിയും കുട്ടികളും ഓരോ തവണ കാണുമ്പോഴും പുത്തന്‍ അനുഭവങ്ങളാണ് കാഴ്ചക്കാരന് സമ്മാനിക്കുന്നത്.വരാനിരിക്കുന്ന ചിത്രം പ്രീക്വലിന്റെ തുടര്‍ച്ചയാകില്ല.
 സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി എന്നിവര്‍ അഭിനയിച്ച ചിത്രം 1998ലാണ് റിലീസായത്. ഇപ്പോഴിതാ സിനിമയിലേക്ക് മോഹന്‍ലാല്‍ എത്തിയതിനെ കുറിച്ച് സംവിധായകന്‍ സിബി മലയില്‍ പറയുകയാണ്.
 
മോഹന്‍ലാലിന്റെ നിരഞ്ജന്‍ എന്ന കഥാപാത്രം ഇപ്പോഴും മലയാളികളുടെ മനസ്സില്‍ ഉണ്ടാകും താടി നീട്ടി വളര്‍ത്തിയ ആ രൂപം. ഒരൊറ്റ രംഗത്തിലെ പ്രത്യക്ഷപ്പെട്ടിട്ടുള്ളുവെങ്കിലും സിനിമയില്‍ അത്രതന്നെ പ്രാധാന്യമുള്ള കഥാപാത്രം. അന്ന് ഈ വേഷം ചെയ്യുവാനായി രജനികാന്തിനെയും കമല്‍ ഹാസിനെയും നിര്‍മ്മാതാക്കള്‍ സമീപിച്ചിരുന്നു. താരമൂല്യമുള്ള ഒരു കഥാപാത്രത്തെ കൊണ്ടുവരുവാന്‍ ഒരു കാരണമുണ്ട് അത് സംവിധായകന്‍ സിബി മലയില്‍ തന്നെ വെളിപ്പെടുത്തി.
 
'സ്റ്റാര്‍ഡം കൊണ്ട് സുരേഷ് ഗോപിക്കും ജയറാമിനും മുകളില്‍ നില്‍ക്കുന്ന നടന്‍ എന്നായിരുന്നു ചിന്ത. അങ്ങനെയാണ് പല പേരുകള്‍ ചര്‍ച്ചയായത്. ഒടുവില്‍ മോഹന്‍ലാലിലേക്ക് ചര്‍ച്ചയെത്തുകയായിരുന്നു.
അങ്ങനെ ലാലിനെ സമീപിച്ചപ്പോള്‍ അദ്ദേഹം ബാംഗ്ലൂരില്‍ ആയൂര്‍വേദ ചികിത്സയിലായിരുന്നു. ഞാനും രഞ്ജിത്തും അദ്ദേഹത്തെ പോയി കണ്ടു. ചികിത്സ കഴിഞ്ഞ് താടിയൊക്കെ വളര്‍ത്തി ഇരിക്കുകയായിരുന്നു ലാല്‍. കാര്യം പറഞ്ഞപ്പോള്‍ രണ്ട് ദിവസത്തേക്കല്ലേ വരാമെന്ന് ലാല്‍ സമ്മതിച്ചു', സിബി മലയില്‍ പറഞ്ഞു. ALSO READ: Vijay Devarakonda And Rashmika: വിജയ് ദേവരകൊണ്ടയുടേയും രശ്മികയുടേയും വിവാഹനിശ്ചയം ഫെബ്രുവരി രണ്ടാംവാരത്തില്‍! ആഹ്ലാദത്തില്‍ ആരാധകര്‍
  
 
 
 
 
 
 .
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു, 2 മരണം: നിരവധി പേർക്ക് പരിക്ക്

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നു, രാജ്യറാണി പകൽവണ്ടിയായി എറണാകുളത്തേക്ക് ഓടിക്കാൻ ആലോചന

പാതിവില തട്ടിപ്പ്: തിരൂരിൽ പരാതിയുമായി നൂറോളം വീട്ടമ്മമാർ

കാന്‍സര്‍ സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണം, ഈ രോഗത്തിന് സമ്പന്നനോ ദരിദ്രനെന്നോ വ്യത്യാസമില്ല: നിയമസഭാ സ്പീക്കര്‍

യുവതി തൂങ്ങിമരിച്ച നിലയിൽ : ഭർത്താവും വനിതാ സുഹൃത്തും അറസ്റ്റിൽ

അടുത്ത ലേഖനം
Show comments